Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 April, 2018 11:14:04 AM


ശബരിമലയിലെ അപ്പം, അരവണ ചേരുവകള്‍ മാറുന്നു; പ്ലാന്‍റുകള്‍ക്ക് മാറ്റമില്ല

അടുത്ത മണ്ഡലകാലം മുതലായിരിക്കും മാറ്റം



തിരുവനന്തപുരം: ശബരിമലയിലെ ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും ചേരുവകളില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതലായിരിക്കും മാറ്റം.മൈസൂരുവിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി എഫ് ടി ആര്‍ ഐ(സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്) തയ്യാറാക്കിയ പുതിയ ചേരുവയിലുള്ള പ്രസാദം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു.


ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മീഷണര്‍ എന്‍ വാസു എന്നിവര്‍ ഇന്നലെ സി എഫ് ടി ആര്‍ ഐയില്‍ എത്തുകയും ഡയറക്ടറെ കണ്ട് പുതിയ ചേരുവയെ കുറിച്ച്‌ മനസ്സിലാക്കുകയും ചെയ്തു.പളനിയിലെ പഞ്ചാമൃതക്കൂട്ട് വികസിപ്പിച്ചതും ഇതേ സ്ഥാപനമാണ്. അതേസമയം ചേരുവകളില്‍ മാറ്റം വരുത്തിയാല്‍ അപ്പം, അരവണ പ്ലാന്റുകള്‍ക്കും മാറ്റം വരുത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്ലാന്റുകള്‍ക്ക് വലിയ മാറ്റം വരുത്താതെ തന്നെ പുതിയ ചേരുവയില്‍പ്പെട്ട പ്രസാദം തയ്യാറാക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരിശീലനവും നല്‍കും. 



Share this News Now:
  • Google+
Like(s): 130