27 April, 2018 03:12:12 PM


നെന്മാ​റയ്ക്കടുത്ത് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ദമ്പതികൾ മ​രി​ച്ചു

മരിച്ചത് തൃശൂര്‍ കു​ട്ട​നെ​ല്ലൂ​ർ സ്വദേശികള്‍



നെന്മാ​റ: മം​ഗ​ലം -​ ഗോ​വി​ന്ദാ​പു​രം പാ​ത​യി​ൽ കുമ്പ​ള​ക്കോ​ട് പാ​ല​ത്തി​നു സ​മീ​പം ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ദമ്പതികൾ മ​രി​ച്ചു. തൃ​ശൂർ കു​ട്ട​നെ​ല്ലൂ​ർ തെ​ക്കെ​ത്തറ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ (31), ഭാ​ര്യ മ​ല്ലി​ക (24) എ​ന്നി​വ​രാ​ണ് മ​രിച്ചത്. പുലർച്ചെ 7.15-നായിരുന്നു സംഭവം. തൃ​ശൂ​രി​ൽനി​ന്ന് ഇ​വ​ർ കൊ​ല്ല​ങ്കോ​ടു​ള്ള പെ​രി​ങ്ങോ​ട്ടു​കാ​വ് അമ്പ​ല​ത്തി​ലേ​ക്കു പോകു​ന്ന​തി​നി​ടെ​യാ​യിരുന്നു അപകടം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർടിസി ബ​സ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തുവന്ന കാറിൽ ഇടിക്കുകയായിരുന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കാ​റി​ൽ ​നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രേ​യും നെന്മാ​റ പ്രാ​ഥ​മി​കാരോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തിച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​ല്ലി​ക മ​രിച്ചിരു​ന്നു. മ​ണി​ക​ണ്ഠ​നെ തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെയാണ് മരണം സംഭവിച്ചത്.



Share this News Now:
  • Google+
Like(s): 105