28 April, 2018 07:20:18 PM


ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ നിയമനം

വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ മെയ് രണ്ട്, മൂന്ന് തീയതികളില്‍




കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്ക് മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെയ് രണ്ടിന് രാവിലെ 10.30ന് ആയുഷ്യം പദ്ധതിയില്‍  മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കും മെയ് മൂന്നിന് രാവിലെ 10.30 ന് പുനര്‍നവ, പഞ്ചകര്‍മ്മ എന്നീ പദ്ധതികളിലേക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്കും കൗമാരഭൃത്യ പദ്ധതിയിലേക്ക് അറ്റന്‍ഡര്‍ തസ്തികയിലേക്കും ജില്ലാ മെഡിക്കലാഫീസില്‍ (ഐ.എസ്.എം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും ആധാര്‍കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2568118 



Share this News Now:
  • Google+
Like(s): 143