03 May, 2018 12:02:52 AM


കൈത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം


കോട്ടയം: ജില്ലയില്‍ കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി മെയ് 10നകം കോട്ടയം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലേബര്‍ ഓഫീസിലോ ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, പുതുപ്പളളി, കാഞ്ഞിരപ്പളളി, പാലാ, വൈക്കം എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 2018 ഏപ്രില്‍ മാസം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ ഇനി ഹാജരാക്കേണ്ടതില്ല. അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ടെത്തി ഒപ്പിടുന്നതിനുളള സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812564365 എന്ന നമ്പരില്‍ ബന്ധപ്പെടണം.  



Share this News Now:
  • Google+
Like(s): 68