03 May, 2018 10:25:49 PM


സ്കൂ​ട്ട​റി​ൽ ബ​സ് ത​ട്ടി യു​വ​തി​യും കു​ഞ്ഞും മ​രി​ച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഓവര്‍ടേക്ക് ചെയ്ത ബ​സി​ന്‍റെ പി​ൻ​ഭാ​ഗം സ്കൂ​ട്ട​റി​ൽ ത​ട്ടിയാണ് അപകടം




മ​ല​പ്പു​റം: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യും കു​ഞ്ഞും ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് ത​ട്ടി മ​രി​ച്ചു. ഇ​വ​രു​ടെ മ​റ്റൊ​രു ക​ട്ടി​ക്കും ഭ​ർ​തൃ​പി​താ​വി​നും പ​രി​ക്കേ​റ്റു. മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ഴി​ക്ക​ട​വ് കാ​ര​ക്കോ​ട് കോ​ര​ൻ​കു​ന്നി​ലെ കൂ​രി​ക്കാ​ട​ൻ അ​ൻ​ഷാ​ദി​ന്‍റെ ഭാ​ര്യ നി​ഷി​ദ (28), ആ​റു മാ​സം പ്രായ​മു​ള്ള മ​ക​ൾ നി​ദ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നി​ഷി​ദ​യു​ടെ മൂ​ത്ത മ​ക​ൾ അം​ന ഫാ​ത്തി​മ (4), ഭ​ർ​തൃ​പി​താ​വ് മു​ഹ​മ്മ​ദാ​ലി (51) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റത്. 

​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെ​ഇ​ൻ​ജി റോ​ഡി​ൽ പാ​ലാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ലാ​ടു​ള്ള ഗൈ​ഡ​ൻ​സ് സ്കൂ​ളി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദാ​ലി​യും നി​ഷി​ദ​യും കു​ട്ടി​ക​ളും. മൈ​സൂ​രു​വി​ൽ നി​ന്നു തൃ​ശൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം സ്കൂ​ട്ട​റി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

ബ​സ് ത​ട്ടി​യ​തോ​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. നി​ദ ഫാ​ത്തി​മ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചും നി​ഷി​ദ എ​ട​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദാ​ലി​യെ​യും അം​ന ഫാ​ത്തി​മ​യെ​യും നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു



Share this News Now:
  • Google+
Like(s): 223