04 May, 2018 01:17:11 AM


കോട്ടയം ജവാഹര്‍ ബാലഭവനില്‍ കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ക്യാമ്പ്

കോട്ടയം: ജവാഹര്‍ ബാലഭവന്‍, കുട്ടികളുടെ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍  മെയ് 11, 12, 13 തീയതികളില്‍ സംസ്ഥാന കാര്‍ട്ടൂണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ പന്ത്രണ്ട് വയസ്സിനു മേല്‍ പ്ലസ് ടൂ വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. വരയ്ക്കുന്നതിനുളള സാമഗ്രികള്‍ സംഘാടകര്‍ നല്‍കും. കോട്ടയത്തിനു പുറത്തു നിന്നും പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ താമസ സൗകര്യം ക്രമീകരിക്കും. കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ രചനയില്‍ അഭിരുചി ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ജവാഹര്‍ ബാലഭവനില്‍ മെയ് ഒന്‍പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2583004,  8075937583



Share this News Now:
  • Google+
Like(s): 78