10 May, 2018 05:50:46 PM


ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍


കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കാര്‍ഡ് പുതുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിവിധ പഞ്ചായത്തുകളില്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി. മെയ് 11, 12, 13 തീയതികളില്‍ അതിരമ്പുഴ, 14 മുതല്‍ 18 വരെ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, 11 ന് പൂഞ്ഞാര്‍, 12,13,14 പൂഞ്ഞാര്‍ തെക്കേക്കര, 11, 12, 13 കടുത്തുരുത്തി, 14,15,16 മാഞ്ഞൂര്‍, 12, 13 പാലാ മുനിസിപ്പാലിറ്റി, 14, 15 മുത്തോലി, 11 മുതല്‍ 14 വരെ കുറിച്ചി, 15, 16, 17 കറുകച്ചാല്‍, 12, 13, 14 കിടങ്ങൂര്‍, 15 മുതല്‍ 19 വരെ പനച്ചിക്കാട്, 11, 12 മീനടം, 13, 14, 15 കൂരോപ്പട, 16, 17, 18 അകലകുന്നം, 14, 15 ഉഴവൂര്‍, 11, 12 വെച്ചൂര്‍, 16, 17, 18 വൈക്കം മുനിസിപ്പാലിറ്റി, 13, 14, 15 റ്റി.വി പുരം, 12, 13, 14 കങ്ങഴ, 15, 16 വെള്ളാവൂര്‍ എന്നീ പഞ്ചായത്തു ഓഫീസുകളില്‍ കാര്‍ഡ് പുതുക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. പണമടച്ച് കാര്‍ഡ് എടുത്ത എപിഎല്‍ കുടുംബങ്ങള്‍, ഫാമിലി ഹെഡ് എന്ന പേരില്‍ കാര്‍ഡ് ലഭിച്ച കുടുംബങ്ങള്‍, സാങ്കേതിക കാരണങ്ങളാല്‍ പഞ്ചായത്തുകളില്‍ കാര്‍ഡു പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ മെയ് 31 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലെത്തി കാര്‍ഡുകള്‍ പരിശോധിക്കണം.  



Share this News Now:
  • Google+
Like(s): 117