10 May, 2018 05:51:49 PM


ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനം


തൃശ്ശൂര്‍: കേരള ആഗ്രോ ഇന്‍സ്ട്രീസ് കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ അരിമ്പൂരിലുളള പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കും ട്രാക്ടര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നു. 18 വയസ്സിനു മുകളില്‍ പ്രായമുളള എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുളളവര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി അരിമ്പൂര്‍, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം. പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് ലൈസന്‍സും കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സ് ഫീസ് 6050 രൂപ. ഫോണ്‍: 0487 2310983 



Share this News Now:
  • Google+
Like(s): 124