Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

14 May, 2018 05:11:18 PM


കേന്ദ്രത്തില്‍ നിന്നുള്ള ഉച്ചഭക്ഷണ ഫണ്ട് ; ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് വെള്ളിയാഴ്ച

സര്‍ക്കാരിന്‍റെ ഔദ്യോഗിക അറിയിപ്പ് ഈ ആഴ്ച പുറത്തിറങ്ങും




കൊച്ചി: വര്‍ഷങ്ങളായുള്ള കീഴ്‌വഴക്കം തെറ്റുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും. സാധാരണ ഒന്നാം തിയതിയാണ് സ്‌കൂള്‍ തുറക്കുന്നെതങ്കിലും വെള്ളിയാഴ്ചയാണ് ഒന്നാം തിയതിയെങ്കില്‍ പിറ്റേ തിങ്കളാഴ്ചയാകും സ്‌കൂള്‍ തുറക്കുക. എന്നാല്‍ ഈ വര്‍ഷം മുതല്‍ കാര്യങ്ങള്‍ മാറുകയാണ്. സ്‌കൂളുകള്‍ ഒന്നാം തിയതി തന്നെ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഈ ആഴ്ച തന്നെ പുറത്തിറങ്ങും.


പുതിയ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കേന്ദ്രത്തില്‍ നിന്ന് ലഭിക്കണമെങ്കില്‍ 220 അധ്യയനദിവസങ്ങള്‍ നിര്‍ബന്ധമാണ്. ഇതിനാല്‍ കൃത്യം ഒന്നാം തിയതി തന്നെ സ്‌കൂള്‍ തുറക്കാനാണ് തീരുമാനം. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയാണെങ്കിലും അന്നുതന്നെ സ്‌കൂള്‍ തുറക്കും. പിറ്റേദിവസവും പ്രവൃത്തി ദിവസമായിരിക്കും. കൂടാതെ ഈ അധ്യയനവര്‍ഷം കൂടുതല്‍ ശനിയാഴ്ചകളും ക്ലാസുണ്ടാകും. 220 പ്രവൃത്തിദിനങ്ങള്‍ തികയ്ക്കുകയാണ് ലക്ഷ്യം.




Share this News Now:
  • Google+
Like(s): 106