15 May, 2018 12:25:55 AM


സ്ഥലമാറ്റം: താത്കാലിക പട്ടികയില്‍ ആക്ഷേപമുള്ളവര്‍ അറിയിക്കണം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികയിലേക്കുള്ള 2018-19 വര്‍ഷത്തെ താത്ക്കാലിക പൊതുസ്ഥലമാറ്റ പട്ടിക പുറപ്പെടുവിച്ചു.www.transferandpostings.in,www.educationkerala.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ആക്ഷേപമുള്ളവര്‍ അതത് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖേന 16 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ഓണ്‍ലൈനിലൂടെ അറിയിക്കണം.



Share this News Now:
  • Google+
Like(s): 136