17 May, 2018 06:36:04 PM


മഴക്കാലപൂര്‍വ ക്ലീനിംഗ് ഡ്രൈവ് പദ്ധതിയ്ക്ക് അനന്തപുരിയില്‍ തുടക്കം

അജൈവ മാലിന്യം സ്‌ക്രാപ് മെര്‍ച്ചന്‍റ് അസോസിയേഷന്‍ ഏറ്റെടുക്കും




തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ യജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മഴക്കാലപൂര്‍വ ക്ലീനിംഗ് ഡ്രൈവ് പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. കുടുംബശ്രീ വോളന്‍റിയറില്‍ നിന്നും ഏറ്റുവാങ്ങിയ അജൈവ മാലിന്യകിറ്റ് മന്ത്രി, കെ.എസ്.എം.എ. ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് അസിഫിന്  കൈമാറി.  ചാല ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു.  മാലിന്യശേഖരണത്തിനായുള്ള വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ്, കൊര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ നിര്‍വഹിച്ചു. 


മേയ് 21 ന് തുടങ്ങുന്ന ക്ലീനിംഗ് ഡ്രൈവ് വാരാഘോഷ പരിപാടിയില്‍ ഹരിതകര്‍മ്മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ശേഖരിക്കുന്ന അജൈവ മാലിന്യം സ്‌ക്രാപ് മെര്‍ച്ചന്‍റ് അസോസിയേഷന്‍ ഏറ്റെടുക്കുന്ന വിധത്തിലുള്ള വിപുലമായ പരിപടികളാണ് ആസൂത്രണം ചെയ്യുന്നത്. ജില്ലയിലെ 12 കേന്ദ്രങ്ങള്‍ വഴിയാണ് മാലിന്യശേഖരണം നടത്തുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ.പി. രമേഷ്, ഹരിതകേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍. രഞ്ജിത, കെ.എസ്.എം.എ. ഭാരവാഹി എസ്. മുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു



Share this News Now:
  • Google+
Like(s): 179