19 May, 2018 01:43:27 PM


ഹിമാചൽപ്രദേശില്‍ ബസ് മറിഞ്ഞ് 20 സഞ്ചാരികള്‍ക്ക് പരിക്കേറ്റു

ഗുജറാത്തിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപെട്ടത്



ഷിംല: ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ഗുജറാത്തിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപെട്ടത്. ഷിംല-മണാലി ദേശീയപാതയിലാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

ബസിൽ 40 വിനോദ സഞ്ചാരികളാണ് ഉണ്ടായിരുന്നത്. മണാലിയിൽ നിന്നും ഷിംലയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരിൽ ഭൂരിഭാഗവും ബിലാസ്പുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 



Share this News Now:
  • Google+
Like(s): 126