22 May, 2018 12:32:21 AM


നി​പ്പ വൈ​റ​സ്: രോഗലക്ഷണങ്ങളും സ്വീ​ക​രി​ക്കേ​ണ്ട മുന്‍കരുതലുകളും

വ​വ്വാ​ലൂ​ക​ൾ ക​ടി​ച്ച ഫലവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്




തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സി​നെ​പ്പ​റ്റി പ​ല​ത​ര​ത്തി​ലു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. എ​ന്താ​ണ് നി​പ്പ വൈ​റ​സെ​ന്നും അ​തി​ന് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ന്തെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

നി​പ്പ വൈ​റ​സ്


ഹെ​നി​പാ വൈ​റ​സ് ജീ​ന​സി​ലെ നി​പ്പാ വൈ​റ​സ് പാ​രാ​മി​ക്സോ വൈ​റി​ഡേ ഫാ​മി​ലി​യി​ലെ അം​ഗ​മാ​ണ്. ഇ​തൊ​രു ആ​ർ​എ​ൻ​എ. വൈ​റ​സ് ആ​ണ്. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മൃ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന അ​സു​ഖ​മാ​ണ് നി​പ്പ വൈ​റ​സ്. വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളി​ൽ​നി​ന്നോ പ​ന്നി​ക​ളി​ൽ​നി​ന്നോ ഇ​ത് മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാം. അ​സു​ഖ ബാ​ധ​യു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തു​പോ​ലെ ത​ന്നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണം. വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം ക​ല​ർ​ന്ന പാ​നീ​യ​ങ്ങ​ളും വ​വ്വാ​ൽ ക​ടി​ച്ച പ​ഴ​ങ്ങ​ളും മ​റ്റും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം പ​ക​രാം.

1997-1998 ൽ ​മ​ലേ​ഷ്യ​യി​ൽ ഇ​രു​ന്നൂ​റി​ൽ പ​രം പേ​രെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ നൂ​റി​ല​ധി​കം ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​രു രോ​ഗി​യു​ടെ ത​ല​ച്ചോ​റി​നു​ള്ളി​ലെ നീ​രി​ൽ​നി​ന്നു നി​പ്പാ വൈ​റ​സ് വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ച​തോ​ടെ​യാ​ണ് രോ​ഗ​കാ​രി​യാ​യ വൈ​റ​സി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. 

ലോ​ക​ത്തി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും നി​പ്പ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത് ബം​ഗ്ലാ​ദേ​ശി​ലാ​ണ്. ബം​ഗ്ലാ​ദേ​ശി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ല​ത​വ​ണ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2001 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ബം​ഗ്ലാ​ദേ​ശി​ലെ മെ​ഹ​ർ​പു​ർ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 13 കേ​സു​ക​ളി​ൽ 9 മ​ര​ണം, 2003 ജ​നു​വ​രി​യി​ൽ ബം​ഗ്ലാ​ദേ​ശി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ൽ 12 കേ​സു​ക​ളി​ൽ എ​ട്ട് മ​ര​ണം, 2004 ജ​നു​വ​രി​യി​ൽ ബം​ഗ്ലാ​ദേ​ശി​ലെ 2 ജി​ല്ല​ക​ളി​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 42 കേ​സു​ക​ളി​ൽ 16 മ​ര​ണം, 2004 ഫെ​ബ്രു​വ​രി മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ഫ​രി​ദ്പു​ർ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 36 കേ​സു​ക​ളി​ൽ 27 മ​ര​ണം, 2005 ജ​നു​വ​രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട 12 കേ​സു​ക​ളി​ൽ 11 മ​ര​ണം എ​ന്നി​ങ്ങ​നെ​യാ​ണ് മ​രി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ൾ.

2001 ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ലെ സി​ലി​ഗു​രി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത 66 കേ​സു​ക​ളി​ൽ 74 ശ​ത​മാ​നം മ​ര​ണ​നി​ര​ക്കു​ണ്ടാ​യി. 2007 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഇ​ന്ത്യ​യി​ൽ ബം​ഗ്ലാ​ദേ​ശി​നു സ​മീ​പ​മു​ള്ള ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും അ​ഞ്ചി​ൽ താ​ഴെ മ​ര​ണ​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്തു.


രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ


അ​ഞ്ച് മു​ത​ൽ 14 ദി​വ​സം വ​രെ​യാ​ണ് ഇ​ൻ​കു​ബേ​ഷ​ൻ പീ​രീ​ഡ്. രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ലും ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ വേ​ണം. പ​നി​യും ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ബോ​ധ​ക്ഷ​യ​വു​മൊ​ക്കെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ചു​മ, വ​യ​റു​വേ​ദ​ന, മ​നം​പി​ര​ട്ട​ൽ, ഛർ​ദി, ക്ഷീ​ണം, കാ​ഴ്ച​മ​ങ്ങ​ൽ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും അ​പൂ​ർ​വ​മാ​യി പ്ര​ക​ടി​പ്പി​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച ഒ​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ കോ​മ അ​വ​സ്ഥ​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന എ​ൻ​സ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​വാ​നും വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്.


രോ​ഗ സ്ഥി​രീ​ക​ര​ണം

തൊ​ണ്ട​യി​ൽ​നി​ന്നും മൂ​ക്കി​ൽ നി​ന്നു​മു​ള്ള സ്ര​വം, ര​ക്തം, മൂ​ത്രം, ത​ല​ച്ചോ​റി​ലെ നീ​രാ​യ സെ​റി​ബ്രോ സ്പൈ​ന​ൽ ഫ്ളൂ​യി​ഡ് എ​ന്നി​വ​യി​ൽ​നി​ന്നും റി​യ​ൽ ടൈം ​പോ​ളി​മ​റേ​സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് വൈ​റ​സി​നെ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. അ​സു​ഖം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ എ​ലൈ​സ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ക​ല​ക​ളി​ൽ നി​ന്നെ​ടു​ക്കു​ന്ന സാ​ന്പി​ളു​ക​ളി​ൽ ഇ​മ്യൂ​ണോ ഹി​സ്റ്റോ​കെ​മി​സ്ട്രി പ​രി​ശോ​ധ​ന ന​ട​ത്തി​യും അ​സു​ഖം സ്ഥി​രി​ക​രി​ക്കാ​ൻ സാ​ധി​ക്കും.

സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ

അ​സു​ഖം വ​ന്ന​തി​നു ശേ​ഷ​മു​ള്ള ചി​കി​ത്സ അ​ത്ര ഫ​ല​പ്ര​ദ​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​രോ​ധ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.


വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളി​ൽ നി​ന്നും രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ ക​രു​ത​ലു​ക​ൾ
വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ ഉ​ള്ളി​ലെ​ത്തി​യാ​ൽ അ​സു​ഖം ഉ​ണ്ടാ​കാം. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കു​ക. ഉ​ദാ​ഹ​ര​ണ​മാ​യി വ​വ്വാ​ലു​ക​ൾ ധാ​രാ​ള​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും തു​റ​ന്ന ക​ല​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന ക​ള്ള് ഒ​ഴി​വാ​ക്കു​ക.

വ​വ്വാ​ലൂ​ക​ൾ ക​ടി​ച്ച ചാ​ന്പ​ങ്ങ, പേ​ര​യ്ക്ക, മാ​ങ്ങ പോ​ലു​ള്ള കാ​യ് ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക

രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യി​ൽ​നി​ന്നു രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ വേ​ണ്ടി എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ
* രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്കം ഉ​ണ്ടാ​യ​തി​നു​ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
* രോ​ഗി​യു​മാ​യി ഒ​രു മീ​റ്റ​ർ എ​ങ്കി​ലും ദൂ​രം പാ​ലി​ക്കു​ക​യും രോ​ഗി കി​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യു​ക
* രോ​ഗി​യു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ പ്ര​ത്യേ​കം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക.
* വ​സ്ത്ര​ങ്ങ​ളും മ​റ്റും പ്ര​ത്യേ​കം ക​ഴു​കു​ക​യും ഉ​ണ​ക്കു​ക​യും ചെ​യ്യു​ക
രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ടി ആ​ശു​പ​ത്രി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:
* രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക
* രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളോ​ടു സം​സാ​രി​ക്കു​ന്പോ​ഴും പ​രി​ശോ​ധി​ക്കു​ന്പോ​ഴും, മ​റ്റു ഇ​ട​പ​ഴ​ക​ലു​ക​ൾ ന​ട​ത്തു​ന്പോ​ഴും ക​യ്യു​റ​ക​ളും മാ​സ്കും ധ​രി​ക്കു​ക
* സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളി​ൽ എ​ടു​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും ഇ​ത്ത​രം രോ​ഗി​ക​ളി​ലും എ​ടു​ക്കു​ക, രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന രോ​ഗി അ​ഡ്മി​റ്റ് ആ​യാ​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക.

നി​ഷ്ക​ർ​ഷ പു​ല​ർ​ത്തേ​ണ്ട സു​ര​ക്ഷാ രി​തി​ക​ൾ:
* ആ​ൾ​ക്ക​ഹോ​ൾ പോ​ലു​ള്ള ഹാ​ൻ​ഡ് റ​ബ്ബു​ക​ൾ ഉ​പയോഗിച്ച് കൈ ​ക​ഴു​കു​ക
* രോ​ഗി, രോ​ഗ ചി​കി​ൽ​സ​ക്ക് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ രോ​ഗി​യു​ടെ വ​സ്ത്രം, വി​രി മു​ത​ലാ​യ​വ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ക
* നി​പ്പ രോ​ഗി​ക​ളെ മ​റ്റു രോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ൽ തീ​ർ​ത്തും ഒ​ഴി​വാ​ക്കി വേ​ർ​തി​രി​ച്ച് വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റു​ക.
* ഇ​ത്ത​രം വാ​ർ​ഡു​ക​ളി​ൽ ആ​രോ​ഗ്യ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക.
* ര​ണ്ട് രോ​ഗി​ക​ളു​ടെ ക​ട്ടി​ലി​നി​ട​യി​ൽ ഒ​രു മീ​റ്റ​ർ അ​ക​ല​മെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ക
* രോ​ഗി​ക​ളെ അ​ല്ലെ​ങ്കി​ൽ രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്പോ​ൾ പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് പ​ര​മ പ്ര​ധാ​ന​മാ​ണ്.

സ്വ​യം​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം:
* മാ​സ്ക്, കൈ​യു​റ (ഗ്ലൗ​സ്), ഗൗ​ണ്‍ എ​ന്നി​വ​യൊ​ക്കെ രോ​ഗി​യു​മാ​യി ഇ​ട​പ​ഴ​കു​ന്പോ​ൾ ഉ​ട​നീ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. തീ​ർ​ത്തും സൂ​ക്ഷ്മ​മാ​യ വാ​യു​വി​ലെ ക​ണ​ങ്ങ​ളി​ൽ 95 ശ​ത​മാ​ന​വും ശ്വ​സി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​ന്ന എ​ൻ95 മാ​സ്കു​ക​ൾ ര​ക്ത​വും സ്ര​വ​ങ്ങ​ളും ടെ​സ്റ്റി​നാ​യെ​ടു​ക്കു​ന്പോ​ഴും ട്യൂ​ബ് ഇ​ടു​ന്ന​ത് പോ​ലു​ള​ള ഇ​ട​പെ​ട​ൽ വേ​ള​യി​ലും നി​ഷ്ക​ർ​ഷി​ക്കേ​ണ്ട​താ​ണ്.
* കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് 20 സെ​ക്ക​ന്‍റെ​ങ്കി​ലും വ്യ​ത്തി​യായി ക​ഴു​കു​ക.
* അ​ണു​നാ​ശി​കാ​രി​ക​ളാ​യ ക്ലോ​റോ​ഹെ​ക്സി​ഡൈ​ൻ അ​ല്ലെ​ങ്കി​ൽ ആ​ൾ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ ഹ​സ്ത ശു​ചി​ക​ര​ണ ദ്രാ​വ​ക​ങ്ങ​ൾ (ഉ​ദാ. സാ​വ്ലോ​ണ്‍ പോ​ലു​ള്ള) കൊ​ണ്ട് ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൈ ​ക​ഴു​കാ​വു​ന്ന​താ​ണ്
* ശു​ശ്രൂ​ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ര​മാ​വ​ധി ഡി​സ്പോ​സ​ബി​ൾ ആ​വു​ന്ന​താ​ണ് ഉ​ത്ത​മം. പു​ന​രു​പ​യോ​ഗം അ​നി​വാ​ര്യ​മെ​ങ്കി​ൽ ശ​രി​യാ​യ രീ​തി​യി​ൽ അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. ഓ​ട്ടോ​ക്ലേ​വ് ചെ​യ്യു​ക ഗ്ലൂ​ട്ട​റാ​ൽ​ഡി​ഹൈ​ഡ് ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യാ​ണ് അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

രോ​ഗം വ​ന്നു മ​ര​ണ​മ​ട​ഞ്ഞ ആ​ളി​ൽ നി​ന്നും രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ
* മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് മു​ഖ​വു​മാ​യും ശാ​രി​രി​ക​സ്ര​വ​ങ്ങ​ളു​മാ​യും സ​ന്പ​ർ​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക
* ചും​ബി​ക്കു​ക, ക​വി​ളി​ൽ തൊ​ടു​ക തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
* മൃ​ത​ദേ​ഹ​ത്തെ കു​ളി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് മു​ഖം മ​റ​യ്ക്കു​ക
* മൃ​ത​ദേ​ഹ​ത്തെ കു​ളി​പ്പി​ച്ച​തി​നു ശേ​ഷം കു​ളി​പ്പി​ച്ച വ്യ​ക്തി​ക​ൾ ദേ​ഹം മു​ഴു​വ​ൻ സോ​പ്പ് തേ​ച്ച് കു​ളി​ക്കേ​ണ്ട​താ​ണ്.
* മ​ര​ണ​പ്പെ​ട്ട വ്യ​ക്തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ൾ സോ​പ്പോ ഡി​റ്റ​ർ​ജ​ന്‍റോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കേ​ണ്ട​താ​ണ്



Share this News Now:
  • Google+
Like(s): 1057