22 May, 2018 12:43:49 PM


മരിച്ച നഴ്സ് ലിനിക്കും നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു

പരിശോധനാ ഫലം ലഭിച്ചവരില്‍ 12 പേർക്കും നിപ്പാ വൈറസ് ബാധ



കോഴിക്കോട്: ഇന്നലെ മരിച്ച നഴ്സ് ലിനിക്കും നിപ്പാ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. പരിശോധനാ ഫലം ലഭിച്ചവരിൽ 18 പേരില്‍ പന്ത്രണ്ട് പേർക്കും നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഇവരില്‍ പത്ത് പേര്‍ മരണപ്പെട്ടവരും രണ്ട് പേര്‍ ചികിത്സയിലിരിക്കുന്നവരുമാണ്. 


കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും രോഗബാധ. മലപ്പുറത്ത് രണ്ട് പേര്‍ക്കാണ് നിപോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഈ രണ്ട് പേര്‍ നേരത്തെ രോഗം വന്ന ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണെന്ന് വെളിപ്പെടുത്തി. മലപ്പുറം ജില്ലയില്‍ പനിബാധിതരായ നാല് പേരുടെ രക്തം പരിശോധിച്ചതില്‍ രണ്ട് പേരുടെ ഫലം നെഗറ്റീവായിരുന്നു.


എയിംസില്‍ നിന്നുള്ള വിദഗ്ധസംഘം പേരാമ്പ്രയിലും പരിസരങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്തെത്തും. വവ്വാലില്‍ നിന്നാണോ മുയലുകളില്‍ നിന്നോണോ വൈറസ് ബാധ ഊണ്ടായിരിക്കുന്നതെന്ന് പരിശോധിക്കും.






Share this News Now:
  • Google+
Like(s): 85