Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

23 May, 2018 03:21:16 PM


സ​മാ​ധാ​ന ശ്ര​മ​വു​മാ​യി മു​ന്നോ​ട്ടുപോ​കുമെന്ന് പാ​ത്രി​യാ​ർ​ക്കി​സ് ബാ​വ

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ൻ​കൈ​യെ​ടു​ത്ത​തി​നെ പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യാ​ർ​ക്കി​സ് ബാ​വ അ​ഭി​ന​ന്ദി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലും അ​തി​ന്‍റെ ഭാ​ഗ​മാ​യി ത​നി​ക്ക് അ​യ​ച്ച ക​ത്തും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇന്ന് രാവിലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സ​ഭാ​ വി​ശ്വാ​സി​ക​ളി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​വും ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ചു സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​തു​കൊ​ണ്ട് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ പ​രി​ശു​ദ്ധ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ തു​ട​ര​ണമെന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്നും അ​തി​നാ​ൽ ച​ർ​ച്ച​ക​ൾ ഫ​ലം ചെ​യ്യി​ല്ലെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ അ​തി​നോ​ട് താ​ൻ യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച​ക​ളി​ലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ത​നി​ക്ക് ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ട്. കാ​ര​ണം വി​ശ്വാ​സി​ക​ൾ​ക്ക് സ​മാ​ധാ​ന​മാ​ണ് വേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​ട​തി​വി​ധി​ക​ൾ ഉ​ണ്ടെ​ങ്കി​ലും സ​മാ​ധാ​ന​ത്തി​നു​ള്ള ശ്ര​മം എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ൽ നി​ന്ന് വ​രേ​ണ്ട​താ​ണെ​ന്ന് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ പ​റ​ഞ്ഞു. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷയുള്ളതുകൊണ്ടാണ് ഡ​മാ​സ്ക​സി​ൽ നി​ന്ന് താ​ൻ ഇ​വി​ടെ വ​ന്ന​ത്. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് സ​മാ​ധാ​ന​മാ​ണെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. അ​തു​കൊ​ണ്ട് സ​മാ​ധാ​ന​ത്തി​നു​ വേ​ണ്ടി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന് പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​റ​പ്പു​ന​ൽ​കി.

മാ​ർ തി​യോ​ഫി​ലോ​സ് ജോ​ർ​ജ് സ​ലി​ബ, മാ​ർ തി​മോ​ത്തി​യോ​സ് മ​ത്താ അ​ൽ​ഹോ​റി തു​ട​ങ്ങി​യ​വ​രും പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വയോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്ക ബാ​വ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.Share this News Now:
  • Google+
Like(s): 195