23 May, 2018 07:41:56 PM


വയോശ്രീ യോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പൂരിപ്പിച്ച അപേക്ഷ ജൂണ്‍ അഞ്ചിനകം നല്‍കണം


കോട്ടയം: സാമൂഹ്യനീതി വകുപ്പ്  നടപ്പാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതി യിലേയ്ക്ക്  ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്ക് അപേക്ഷിക്കാം. വീല്‍ചെയര്‍, എല്‍ബോ ക്രച്ചസ്, ഫോള്‍ഡിംഗ് വാക്കര്‍, കേള്‍വി സഹായ ഉപകരണങ്ങള്‍, ട്രൈപ്പോസ്-ടെട്രാപോഡ്, വാക്കിംഗ് സ്റ്റിക്ക്, കൃത്രിമപ്പല്ലുകള്‍, കണ്ണടകള്‍ എന്നിവ സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും മറ്റ് വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ അഞ്ചിനകം നല്‍കണം. ഫോണ്‍:  0481-2563980



Share this News Now:
  • Google+
Like(s): 192