Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

24 May, 2018 08:52:30 PM


ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ആഫീസര്‍, ഒപ്‌ടോമെട്രിസ്റ്റ്

വാക് ഇന്‍ ഇന്‍റര്‍വ്യൂ മെയ് 29 ന്


കോട്ടയം: കുട്ടികളിലെ കാഴ്ച വൈകല്യം പരിഹരിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കി വരുന്ന ദൃഷ്ടി പദ്ധതിയിലേക്ക് മെഡിക്കല്‍ ആഫീസര്‍, ഒപ്‌ടോമെട്രിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനത്തിനുളള വാക് ഇന്‍ ഇന്‍റര്‍വ്യൂ മെയ് 29 ന് കോട്ടയം ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ഐ.എസ്.എം)നടക്കും. ബി.എ.എം.എസ്, എം.ഡി - ശാലാകൃതന്ത്ര, റ്റി.സി.എം.സി (ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേക്ക് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള രണ്ടു വര്‍ഷ ഒപ്താല്‍മിക് അസിസ്റ്റന്‍റ് ഡിപ്ലോമ കോഴ്‌സ് അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുളളവര്‍ക്ക് ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെയുമാണ് ഇന്‍റര്‍വ്യൂ.  ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2568118 



Share this News Now:
  • Google+
Like(s): 273