25 May, 2018 07:08:58 PM


നി​പ : കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം; ബ്രോയിലര്‍ കോഴിയെന്നു സംശയം

പ​രി​ശോ​ധി​ച്ച നാ​ല് സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വെന്ന്




തി​രു​വ​ന​ന്ത​പു​രം: നി​പ ബാ​ധ​യ്ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സ്ഥി​രീ​കരിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഭോ​പ്പാ​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​ക്കു കാ​ര​ണം വ​വ്വാ​ല​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ങ്ങോ​ര​ത്തെ കി​ണ​റി​ലെ വ​വ്വാ​ലു​ക​ളെ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​വ​യി​ല്‍ വൈ​റ​സി​ന്‍റെ സാന്നിദ്ധ്യ​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി. മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധി​ച്ച നാ​ല് സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​യി. തി​ങ്ക​ളാ​ഴ്ച സാ​മ്പി​ളു​ക​ള്‍ വീ​ണ്ടും ശേ​ഖ​രി​ച്ച്‌ പ​രി​ശോ​ധി​ക്കും.

ഇതിനിടെ ബ്രോയിലര്‍ കോഴിയില്‍ നിന്നാണ് നിപ്പാ വൈറസ് പകര്‍ന്നതെന്ന പ്രചരണവും വ്യാപകമായി. മലബാര്‍ മേഖലയില്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കോഴിയുടെ ഉപയോഗം കൂടുന്നതും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴികളെ കേരളത്തില്‍ എത്തിക്കുന്നതും ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. വവ്വാലല്ല നിപ്പായ്ക്ക് കാരണമായതെന്ന വാര്‍ത്ത പരന്നതോടെ കോഴിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി സമൂഹമാധ്യമങ്ങളി‍ല്‍ പൊങ്കാലയിടല്‍ ആരംഭിച്ചു.



Share this News Now:
  • Google+
Like(s): 485