Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

27 May, 2018 12:45:09 PM


നിപ്പാ വൈറസ്: ഒരാൾ കൂടി മരിച്ചു; ആറ് പേർ കൂടി ആശുപത്രിയിൽ

മരിച്ചവരുടെ എണ്ണം 14 ആയി; 175 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ



കോ​ഴി​ക്കോ​ട്: നിപ്പാ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. ഇതോടെ നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. പാലാഴി സ്വദേശി എബിൻ (26) ആണ് മരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

അതേസമയം, നി​പ്പാ രോ​ഗ​ല​ക്ഷ​ണ​വു​മാ​യി ആ​റ് പേ​രെ കൂ​ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്കു അ​യ​ക്കും. അ​തേ​സ​മ​യം നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്ക് നി​പ്പ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
 
നി​പ്പാ വൈ​റ​സ് ബാ​ധ​യെ​ന്ന സം​ശ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് 175 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തെ​ന്നും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വൈ​റ​സ് പ​ക​ർ​ന്ന​ത് ഒ​രേ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​സു​ഖം ക​ണ്ടെ​ത്തി​യ പ​തി​ന​ഞ്ചു പേ​രി​ൽ 12 പേ​ർ മ​രി​ച്ച​താ​യും മൂ​ന്നു പേ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Google+
Like(s): 190