28 May, 2018 10:11:31 PM


മഴ ശക്തമായി; മലങ്കര ഡാം പരിസരത്ത് ജാഗ്രത നിര്‍ദ്ദേശം

മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ കാറ്റ് വീശും




തൊടുപുഴ: സംസ്ഥാനത്തു മഴ ശക്തമായി തുടരുന്നു. രാത്രിയില്‍ മഴ ശക്തമായി പെയ്യുന്നതു തുടര്‍ന്നാല്‍ ഇടുക്കി മലങ്കര ഡാം തുറക്കാന്‍ സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും ഡാം സേഫ്റ്റി വിഭാഗം അറിയിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റ് വീശുമെന്നു മുന്നറിയിപ്പുണ്ട്.

പലയിടത്തും കടലാക്രമണവും ശക്തമായി. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്, കന്യാകുമാരി മേഖലയിലും മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക തീരത്തു കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായിരിക്കുകയാണ്. 

അതേസമയം കേരളത്തില്‍ കാലവര്‍ഷം എത്തിയതായാണു സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ചൊവ്വാഴ്ച കാലവര്‍ഷ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണു കാലാവസ്ഥാ വകുപ്പ്. ആന്‍ഡമാന്‍ കടല്‍മേഖല പിന്നിട്ട കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുകയാണ്. കേരള തീരത്തെ ന്യൂനമര്‍ദം ഇതിന്റെ വേഗം വര്‍ധിപ്പിക്കാനും ഇടയുണ്ട്. ആന്‍ഡമാന്‍ കടല്‍മേഖല പിന്നിട്ട കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുകയാണ്.



Share this News Now:
  • Google+
Like(s): 50