29 May, 2018 11:15:49 PM


ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ രണ്ട് ദിവസം ബാങ്കുകള്‍ നിശ്ചലമാകും

സ​മ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ വെള്ളിയാഴ്ച രാ​വി​ലെ ആ​റു വ​രെ​




കൊ​ച്ചി: ജീ​വ​ന​ക്കാ​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ബു​ധ​നാ​ഴ്ച‍​യും വ്യാ​ഴാ​ഴ്ച​യും ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​കും. സേ​വ​ന, വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു 48 മ​ണി​ക്കൂ​ർ അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ ആ​റു വ​രെ​യാ​ണു സ​മ​രം.

സം​സ്ഥാ​ന​ത്തു സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ബാ​ങ്കു​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ത്തെ പ​ണി​മു​ട​ക്ക് ബാ​ധി​ക്കും. പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ, വി​ദേ​ശ, വാ​ണി​ജ്യ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ 10 ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. മാ​സ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തേ​യും എ​ടി​എ​മ്മു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തേ​യും പ​ണി​മു​ട​ക്ക് ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ഒ​മ്പ​തു യൂ​ണി​യ​നു​ക​ളും പ​ണി​മു​ട​ക്ക​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നു എ​ഐ​ബി​ഒ​സി വ​ക്താ​വ് പോ​ൾ മു​ണ്ടാ​ട​ൻ അ​റി​യി​ച്ചു. പ​ണി​മു​ട​ക്കു​ന്ന ജീ​വ​ന​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തും.



Share this News Now:
  • Google+
Like(s): 169