01 June, 2018 08:54:26 AM


പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

ഗാ​ർ​ഹി​ക ആവശ്യത്തിന് 49 രൂ​പ​യും വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് 78.50 രൂ​പയും സിലിണ്ടറിന് വ​ർ​ധി​ച്ചു
ദില്ലി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​നു സി​ല​ണ്ട​റി​ന് 49 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന് 78.50 രൂ​പ വ​ർ​ധി​ച്ച് 1,229.50 രൂ​പ​യു​മാ​യി. സ​ബ്സി​ഡി​യാ​യി കി​ട്ടു​ന്ന തു​ക 190.60 രൂ​പ​യാ​യും ഉ​യ​ർ​ത്തി. പു​തു​ക്കി​യ വി​ല വ​രു​ന്ന​തോ​ടെ 14 കി​ലോ​ഗ്രാ​മു​ള്ള പാ​ച​ക​വാ​ത​ക സി​ല​ണ്ട​റി​ന് 688.50 രൂ​പ​യാ​യി മാറും.Share this News Now:
  • Google+
Like(s): 296