01 June, 2018 10:59:24 PM


ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് തുടങ്ങിയ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ നികുതി

നി​യ​മം ഉ​ഗാ​ണ്ട പാ​ർ​ല​മെ​ന്‍റ് പാസാക്കി




കം​പാ​ല: ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഫ്രി​ക്ക​ൻ രാ​ഷ്ട്ര​മാ​യ ഉ​ഗാ​ണ്ട​യി​ൽ ഇ​നി നി​കു​തി ഒ​ടു​ക്ക​ണം. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ഗാ​ണ്ട പാ​ർ​ല​മെ​ന്‍റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി. നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് നീ​ക്ക​മെ​ന്ന് സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, വി​മ​ർ​ശ​ന​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള പ്ര​സി​ഡ​ന്‍റ് യൊ​വേ​രി മു​സെ​വേ​നി​യു​ടെ ത​ന്ത്ര​മാ​ണ് ഈ ​അ​ധി​ക നി​കു​തി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. 

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, വാ​ട്സ്ആ​പ്പ് തു​ട​ങ്ങി​യ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഒ​രു ദി​വ​സം 200 ഷി​ല്ലിം​ഗ്സാ​ണ് ഉ​പ​യോ​ക്താ​വ് സ​ർ​ക്കാ​രി​നു നി​കു​തി​യാ​യി ന​ൽ​കേ​ണ്ട​ത്. ഒ​രു വ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഇ​ത് ഏ​ക​ദേ​ശം 19 ഡോ​ള​റി​ന​ടു​ത്ത് വ​രും. ലോ​ക​ബാ​ങ്കി​ന്‍റെ 2016ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​രു​ടെ ആ​ളോ​ഹ​രി വ​രു​മാ​നം 615 ഡോ​ള​ർ മാ​ത്ര​മാ​ണ് എ​ന്നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 

ജൂ​ലൈ ആ​രം​ഭി​ക്കു​ന്ന അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പു​തു​ക്കി​യ നി​കു​തി​നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും. മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളു​മാ​യി കൂ​ടി​ച്ചേ​ർ​ന്നാ​ണു സ​ർ​ക്കാ​ർ നി​കു​തി പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഉ​ഗാ​ണ്ട സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മം സം​ബ​ന്ധി​ച്ച് സെ​ൽ​ഫോ​ണ്‍ ക​ന്പ​നി​ക​ളോ സ​മൂ​ഹ​മാ​ധ്യ​മ സേ​വ​ന ക​ന്പ​നി​ക​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യം സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ന് നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ



Share this News Now:
  • Google+
Like(s): 65