03 June, 2018 11:16:46 PM


നി​പ്പാ ല​ക്ഷ​ണ​ങ്ങളുമായി കാ​യം​കു​ളം സ്വ​ദേ​ശി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ

കോ​ഴി​ക്കോ​ടു​ള്ള ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാണ്




തൃശൂര്‍: നി​പ്പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ര​ക്ത​സാ​ന്പി​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. കോ​ഴി​ക്കോ​ടു​ള്ള ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ പ​നി​യു​ടെ ല​ക്ഷ​ണം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​വി​ടെ ആ​രോ​ടും വി​വ​രം പ​റ​യാ​തെ സ്വ​ന്തം കാ​റി​ൽ കാ​യം​കു​ള​ത്തു​ള്ള വീ​ട്ടി​ലേ​ക്കു തി​രി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ്ക്കി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്ര​ഥ​മ പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ ഇ​യാ​ൾ​ക്ക് നി​പ്പാ ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് പ​ന്നി​പ്പ​നി​യു​ടെ ല​ക്ഷ​ണം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ച്ച് വ​ണ്‍ എ​ വ​ണ്‍ സ്ഥി​രീ​ക​ര​ണ​ത്തി​നു​വേ​ണ്ടി യു​വ​തി​യു​ടെ ര​ക്ത​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. മ​റ്റൊ​രാ​ളെ ഡി​ഫ്തീ​രി​യ ബാ​ധി​ച്ചും ഇ​വി​ടെ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ രോ​ഗം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ സ്ഥി​രീ​ക​രി​ച്ചു



Share this News Now:
  • Google+
Like(s): 61