03 June, 2018 11:28:49 PM


ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭം: പ്ര​ശ​സ്ത ന​ടി സം​ഗീ​ത ബാ​ല​ൻ അ​റ​സ്റ്റി​ൽ

മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി




ചെ​ന്നൈ: ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ന​ടി അ​റ​സ്റ്റി​ൽ. ത​മി​ഴ് സീ​രി​യ​ൽ ന​ടി സം​ഗീ​ത ബാ​ല​ൻ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലെ റി​സോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ന​ടി പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ​തീ​ഷ് എ​ന്ന​യാ​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വി​ടെ​നി​ന്നു മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. 

സി​നി​മ​യി​ലും സീ​രി​യ​ലി​ലും അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു പെ​ണ്‍​കു​ട്ടി​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തി​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ ന​ടീ-​ന​ട​ൻ​മാ​ർ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ച​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. എ​ഗ്മോ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സം​ഗീ​ത​യെ റി​മാ​ൻ​ഡ് ചെ​യ്തു.

1996ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​റു​പ്പ് റോ​ജ എ​ന്ന ചി​ത്ര​ത്തി​ൽ സം​ഗീ​ത കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു. വാ​ണി റാ​ണി എ​ന്ന ടി​വി സീ​രി​യ​ലി​ലൂ​ടെ​യാ​ണ് സം​ഗീ​ത പ്ര​ശ​സ്തി നേ​ടു​ന്ന​ത്. ഇ​തി​നു​പു​റ​മേ ചെ​ല്ല​മേ അ​വ​ൾ, വ​ല്ലി തു​ട​ങ്ങി​യ ടി​വി ഷോ​ക​ളു​ടെ​യും ഭാ​ഗ​മാ​യി സം​ഗീ​ത പ്ര​വ​ർ​ത്തി​ച്ചു.


Share this News Now:
  • Google+
Like(s): 387