03 June, 2018 11:40:54 PM


കൊല്ലത്ത് ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് ഏകീകരിക്കുന്നു

അവസാനഘട്ട നടപടികള്‍ ജൂണ്‍ നാലിന് ആരംഭിക്കും



കൊല്ലം : കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് ഏകീകരിക്കുന്നതിനുള്ള അവസാനഘട്ട നടപടികള്‍ ജൂണ്‍ നാലിന് ആരംഭിക്കും. 2017 ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്ത കോര്‍പ്പറേഷന്‍ പരിധിയിലെ വിലാസമുള്ള മുന്‍വശം മഞ്ഞ പെയിന്റടിച്ച് വാഹനത്തിന്റെ രേഖകളടക്കം പരിശോധനയ്ക്ക് ഹാജരാക്കിയ എല്ലാ ഓട്ടോറിക്ഷകള്‍ക്കും ടോക്കണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഒന്നു മുതലുള്ള നമ്പരാണ് നല്‍കിയിട്ടുള്ളത്.


വാഹന ഉടമകളോ ഉടമ ചുമതലപ്പെടുത്തിയിട്ടുള്ളവരോ പെര്‍മിറ്റ് വെരിഫിക്കേഷനുള്ള അപേക്ഷ, 350 രൂപ ഫീസ്, തിരിച്ചറിയല്‍ രേഖകള്‍, വാഹനത്തിന്റെ അസല്‍ റെക്കോര്‍ഡുകള്‍ എന്നിവ ഓഫീസില്‍ ഹാജരാക്കുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ 10 സെന്റി മീറ്റര്‍ കുറയാതെ വൃത്താകൃതിയില്‍ പകുതിയ്ക്ക് മുകളില്‍ ഇളം നീലനിറത്തിലുള്ള ഭാഗത്ത് KC എന്നും താഴെ വെള്ള നിറത്തിലുള്ള ഭാഗത്ത് കോര്‍പ്പറേഷന്‍ പെര്‍മിറ്റ് നമ്പരും വാഹനത്തിന്റെ നാല് വശത്തും പെയിന്റടിച്ച് പ്രദര്‍ശിപ്പിക്കണം. അപേക്ഷ ജൂണ്‍ നാലു മുതല്‍ ഓരോ പ്രവൃത്തി ദിവസങ്ങളിലും 100 എണ്ണം വീതം സ്വീകരിക്കും. വാഹന ഉടമകള്‍ ടോക്കണുമായി എത്തണം. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും



Share this News Now:
  • Google+
Like(s): 111