04 June, 2018 08:03:27 PM


ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ജൂണ്‍ 30ലേക്ക് മാറ്റി

ഹര്‍ത്താല്‍ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്





തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജൂണ്‍ 30ലേക്ക് മാറ്റി. യു.ഡി.എഫ് ജില്ലാ കമ്മറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാനാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.


മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നും ദേവികുളം, പീരുമേട് താലുക്കുകളിലെ പട്ടയ വിതരണ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്



Share this News Now:
  • Google+
Like(s): 50