06 June, 2018 08:00:34 AM


നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് സിപിഎം - ബി​ജെപി സം​ഘ​ർ​ഷം

സിപിഎം ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സി​നു നേ​രെയും ആക്രമണം




തിരുവനന്തപുരം: നെ​ടു​മ​ങ്ങാ​ട് ആ​നാ​ട് സിപിഎം ​പ്ര​വ​ർ​ത്ത​ക​രും ബി​ജെപി ​പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷം. കഴിഞ്ഞ രാത്രിയാണ് സംഘർഷമുണ്ടായത്. രാ​ത്രി പ​ത്ത​ര​യോ​ടെ ബൈ​ക്കി​ൽ എ​ത്തി​യ ഒ​രുസം​ഘം സിപിഎം ആ​നാ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സി​നു നേ​രെ ആക്രമണം നടത്തിയതാണ് സംഘർഷത്തിന് തുടക്കം. ആക്രമണത്തിൽ ഓ​ഫീ​സി​ന്‍റെ വാ​തി​ലും ജ​നലും തകർന്നു.

ഓ​ഫീ​സി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ളും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നിൽ ബിജെപി-ആ​ർഎ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് സിപിഎം ​ആ​രോ​പി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്തു നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്ഥ​ല​ത്തു ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ആ​നാ​ട് എ​സ്എ​ൻവിഎ​ച്ച്എസ് സ്കൂളിൽ നടന്ന പ്ര​വേ​ശ​നോ​ൽ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്രദേശത്ത് ഡിവൈഎഫ്ഐ-എബിവിപി തർക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയാണ് സിപിഎം ഓഫീസ് ആക്രമണമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി



Share this News Now:
  • Google+
Like(s): 44