06 June, 2018 05:31:52 PM


നി​പ്പ​യ്ക്കു പി​ന്നാ​ലെ ആ​ശ​ങ്ക​ പ​ര​ത്തി ക​രി​മ്പ​നി​യും; കൊ​ല്ലം സ്വ​ദേ​ശി ചി​കി​ത്സ​യി​ൽ

ക​രി​മ്പ​നി​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​ണ്; ആ​ശ​ങ്ക​ വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്




കൊ​ല്ലം: നി​പ്പ​യ്ക്കു പി​ന്നാ​ലെ ആ​ശ​ങ്ക​ പ​ര​ത്തി ക​രി​മ്പ​നി​യും. കൊ​ല്ലം കു​ള​ത്തു​പ്പു​ഴ​യി​ൽ യു​വാ​വി​ന് ക​രി​മ്പ​നി സ്ഥി​രീ​ക​രി​ച്ചു. ‌വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഷി​ബു (38) വി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ആ​ശ​ങ്ക​ വേ​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. 

ക​രി​മ്പ​നി​ക്ക് മ​രു​ന്ന് ല​ഭ്യ​മാ​ണ്. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ‍​യു​ന്നു. ഡി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സം​ഘം കോ​ള​നി​യി​ലെ​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. രോ​ഗം പ​ര​ത്തു​ന്ന​ത് പെ​ണ്‍ മ​ണ​ല്‍ ഈ​ച്ച​ക​ളാ​ണ്. കൊ​തു​കി​ന്‍റെ നാ​ലി​ലൊ​ന്ന് വ​ലു​പ്പം മാ​ത്ര​മേ ഇ​വ​യ്ക്കു​ള്ളൂ ഏ​ക​ദേ​ശം 13 മി.​മി മാ​ത്രം. രാ​ത്രി​യി​ലാ​ണ് ഇ​വ മ​നു​ഷ്യ​നി​ല്‍​നി​ന്ന് ര​ക്തം കു​ടി​ക്കു​ക. രോ​ഗ​മു​ള്ള ഒ​രാ​ളു​ടെ ര​ക്തം വ​ലി​ച്ചെ​ടു​ക്കു​മ്പോ​ള്‍ ഇ​വ​യു​ടെ ഉ​ള്ളി​ല്‍ ചെ​ല്ലു​ന്ന ലീ​ഷ്മാ​നി​യ ഇ​വ​യു​ടെ ഉ​ള്ളി​ല്‍ വ​ള​രു​ക​യും മ​റ്റൊ​രാ​ളു​ടെ ര​ക്തം കു​ടി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ ഇ​വ അ​ടു​ത്ത വ്യ​ക്തി​യു​ടെ ഉ​ള്ളി​ല്‍ ചെ​ന്ന് രോ​ഗ​ബാ​ധ ഉ​ണ്ടാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

രോ​ഗാ​ണു​ക്ക​ള്‍ ഉ​ള്ളി​ല്‍ എ​ത്തി​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ടാ​ന്‍ 10 ദി​വ​സം​മു​ത​ല്‍ ആ​റു​മാ​സം​വ​രെ എ​ടു​ക്കാം, ചി​ല​പ്പോ​ള്‍ ഒ​രു​വ​ര്‍​ഷം​വ​രെ​യും. പ്ര​ധാ​ന​മാ​യും പ്ലീ​ഹ​യി​ലെ​യും ക​ര​ളി​ലെ​യും കോ​ശ​ങ്ങ​ളെ​യും, കൂ​ടാ​തെ കു​റ​ഞ്ഞ​തോ​തി​ല്‍ ശ്ലേ​ഷ​സ്ത​ര​ങ്ങ​ള്‍, ചെ​റു​കു​ട​ല്‍, ല​സി​കാ ഗ്ര​ന്ഥി​ക​ള്‍ എ​ന്നി​വ​യെ​യും ആ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ രോ​ഗ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യെ​യും ഈ ​രോ​ഗം ബാ​ധി​ക്കു​ന്നു. 

ശ​രി​യാ​യ ചി​കി​ത്സ എ​ടു​ക്കാ​തി​രു​ന്നാ​ല്‍ മ​ര​ണം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ദാ​രി​ദ്ര്യം, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്, ശ​രി​യാ​യ പാ​ര്‍​പ്പി​ട​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത എ​ന്നി​വ​യാ​ണ് (ശു​ചി​ത്വ​മി​ല്ലാ​യ്മ ഈ​ച്ച​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്നു, മ​ണ്ണു​വീ​ടു​ക​ളു​ടെ ഭി​ത്തി​യി​ല്‍ മ​ണ​ല്‍ ഈ​ച്ച മു​ട്ട​യി​ട്ടു പെ​രു​കു​ന്നു, രാ​ത്രി​യി​ല്‍ വീ​ടി​നു പു​റ​ത്ത് ഉ​റ​ങ്ങു​ന്ന​ത് ഈ​ച്ച​യു​ടെ ക​ടി​യേ​ല്‍​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്നു) രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്



Share this News Now:
  • Google+
Like(s): 222