08 June, 2018 12:45:05 PM


ഭാ​ര​ത ബ​ന്ദി​ന് പി​ന്തു​ണ​യു​മാ​യി ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ

ഉപവാസവും മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളും ന​ട​ത്തും





ക​ട്ട​പ്പ​ന: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യി​ലും അ​നി​യ​ന്ത്രി​ത​മാ​യ ഇ​റ​ക്കു​മ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച് ഞായറാഴ്ച ന​ട​ക്കു​ന്ന ഭാ​ര​ത ബ​ന്ദി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി. അ​ധി​കാ​ര​ത്തി​ൽ ക​യ​റി ഒ​രു​ വ​ർ​ഷ​ത്തി​ന​കം ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സ​ർ​ക്കാ​ർ മൂ​ന്നു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ ജീ​വി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​രു​ടെ എ​ണ്ണം മു​ക്കാ​ൽ ല​ക്ഷം ക​വി​ഞ്ഞു. രാ​ജ്യ​ത്ത് ഒ​രു​ദി​വ​സം 36 ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു​ണ്ട്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പാ​ലും പ​ച്ച​ക്ക​റി​ക​ളും തെ​രു​വി​ലെ​റി​ഞ്ഞ് പ​ട്ടി​ണി കി​ട​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഞായറാഴ്ച ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ ഉ​പ​വ​സി​ക്കും. ആ​ത്മ​ഹ​ത്യ​ചെ​യ്ത ക​ർ​ഷ​ക​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി വൈ​കു​ന്നേ​രം ആ​റി​ന് നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്ഥാ​ന​ങ്ങ​ളി​ൽ മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ, കെ.​കെ. സ​ത്യ​ദേ​വ​ൻ, ജോ​സ് ത​ച്ചാം​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

ഞായറാഴ്ച ന​ട​ക്കു​ന്ന ഭാ​ര​ത് ബ​ന്ദി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ശനിയാഴ്ച ചെ​റു​തോ​ണി​യി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ ക​രി​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം​ ചെ​യ്യും. 



Share this News Now:
  • Google+
Like(s): 75