Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

12 June, 2018 06:51:54 PM


വേതനകുടിശ്ശിഖ; ഏറ്റുമാനൂര്‍ നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതി നിശ്ചലമായി

കൂലിയിനത്തില്‍ കൊടുക്കാനുള്ളത് 25 ലക്ഷം രൂപ
ഏറ്റുമാനൂര്‍: അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്ത വനിതകള്‍ക്ക് കൂലി കൊടുക്കാനാവാതെ നഗരസഭ. ഏറ്റുമാനൂര്‍ നഗരസഭയില്‍ പദ്ധതി തുടങ്ങി ഇതുവരെ കൂലി കിട്ടാതായ തൊഴിലാളികള്‍ പണിക്കിറങ്ങാതായി. ഇതോടെ  നഗരസഭയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ഇരുപത്തഞ്ച് ലക്ഷം വേതനമിനത്തില്‍ ലഭിക്കാനുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ കൂലി തീര്‍ത്ത്‌ നല്‍കിയശേഷം പണിക്കിറങ്ങിയാല്‍ മതിയെന്ന നിലപാട് നഗരസഭ കൈകൊണ്ടിട്ടുണ്ടെങ്കിലും എന്ന് കൊടുക്കാനാവും എന്ന് അധികൃതര്‍ക്കും പറയാനാവുന്നില്ല.
 
അമ്പത് ലക്ഷം രൂപയുടെ പ്രോജക്ടാണ് അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റുമാനൂര്‍ നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തു.  കേന്ദ്രസര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത്. സര്‍ക്കാര്‍  വിഹിതം താമസിച്ചാല്‍ നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും തുക തത്ക്കാലം ചെലവിടാം. അതിനുള്ള തീരുമാനം രണ്ട് മാസം മുമ്പ് കൗണ്‍സില്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിനിറ്റ്സില്‍ കിണര്‍കുത്ത് തൊഴിലാളികള്‍ക്ക് തുക കൊടുക്കാന്‍ തീരുമാനിച്ചതായി എഴുതി ചേര്‍ത്തത് ഇതിന് തടസമായതായി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളില്‍ 1250 പേര്‍ക്കും തൊഴില്‍ കാര്‍ഡുള്ളരാണ്. ഒരു തൊഴിലാളിയുടെ കൂലി ദിവസം 258 രൂപയാണ്. കൃഷിവികസനം, തണ്ണീര്‍തടങ്ങളുടെ സംരക്ഷണം, നഗരസഭയുടെ അറിവോടെയുള്ള പൊതുജോലികള്‍, പിഎംഎവൈ ഭവനനിര്‍മ്മാണം എന്നീ മേഖലകളിലാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലാളികളുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനു ശേഷം ഇവര്‍ പണിയെടുത്തതിന്‍റെ ബില്‍ ഹാജരാക്കിയത് എല്‍എസ്ജിഡി അസിസ്റ്റന്‍റ് എഞ്ചിനീയറും നഗരസഭാ സെക്രട്ടറിയും പാസാക്കി. പക്ഷെ ഇന്നുവരെ തുക നല്‍കാന്‍ നഗരസഭയ്ക്കായില്ല. 

നഗരസഭയുടെ വരവും ചെലവും ഒരു തരത്തിലും പൊരുത്തപ്പെട്ടുപോകാത്ത അവസ്ഥയില്‍ തനതു ഫണ്ടില്‍ നിന്നും തുക നല്‍കുകയെന്നതും പ്രശ്നമായി നില്‍ക്കുകയാണ്. എന്നാല്‍ സ്കൂള്‍ തുറന്ന സമയത്ത് കുറച്ച് പണമെങ്കിലും തന്ന് തങ്ങളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.  നഗരസഭയിലെ പാവപ്പെട്ടവര്‍ക്ക് കിണര്‍ കുത്തി നല്‍കുന്ന പദ്ധതി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രാവര്‍ത്തികമാക്കേണ്ട ഈ പദ്ധതിയും നിശ്ചലമായി. 

മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ക്കെതിരെയുള്ള ശുചീകരണപ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കാളികളാക്കാം എന്ന നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് കുടിശിഖ തീര്‍ക്കാതെ തങ്ങള്‍ പണിക്കിറങ്ങില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കൗണ്‍സിലില്‍ തീരുമാനിച്ച പ്രകാരം വേതനകുടിശിഖ ഘട്ടം ഘട്ടമായി തനത് ഫണ്ടില്‍ നിന്നും കൊടുത്തു തീര്‍ക്കുമെന്നും അതിനു ശേഷമേ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ഇനി പണിയെടുപ്പിക്കുകയുള്ളുവെന്നും ചെയര്‍മാന്‍ ചാക്കോ ജോസഫ് പറഞ്ഞു.Share this News Now:
  • Google+
Like(s): 402