13 June, 2018 11:27:53 AM


ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ക​ലു​ങ്ക് ത​ക​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞ് താ​ണു; ഗ​താ​ഗ​തം സ്തംഭിച്ചു

ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു



കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ക​ലു​ങ്ക് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മു​പ്പ​ത് അ​ടി​യോ​ളം​ വീ​തി​യി​ൽ റോ​ഡ് ഇ​ടി​ഞ്ഞ് താ​ണു. സംഭവത്തിൽ ബൈ​ക്ക് യാ​ത്രി​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. റോഡ് തകർന്നതോടെ വ​ടാ​ട്ടു​പാ​റ, ഇ​ട​മ​ല​യാ​ർ പ്ര​ദേ​ശ​ങ്ങ​ളും താ​ളും​ക​ണ്ടം, പോ​ങ്ങ​ൻ​ചോ​ട് ആ​ദി​വാ​സി കോ​ള​നി​ക​ളും ഒ​റ്റ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 5.10 ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ത​മം​ഗ​ലം-ഇ​ട​മ​ല​യാ​ർ റോ​ഡി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ഹി​ന്ദു​സ്ഥാ​ൻ ന്യൂസ്പ്രി​ന്‍റ്സി​ന്‍റെ പ​ഴ​യ സോ​ണ​ൽ ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഈ​റ്റ ക​നാ​ൽ ക​ലു​ങ്കും ഇ​രു​വ​ശം റോ​ഡും ഇ​ടി​ഞ്ഞ് നി​ലം​പൊ​ത്തി​യ​ത്. 

ക​ലു​ങ്കി​ന്‍റെ കോ​ൺ​ക്രീറ്റ് സ്ലാ​ബു​ക​ൾ നി​ല​ത്ത​ടി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​തിനാലും ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​വാ​യി​രു​ന്ന​തി​നാ​ലും വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ഭൂ​ത​ത്താ​ൻ​കെ​ട്ട് സ്വ​ദേ​ശി ‌ആ​പ്പി​ള​ളി​ൽ ജ​യ​ൻ (33) സ​ഹോ​ദ​ര​ൻ വി​ജ​യ​ൻ (37) എ​ന്നി​വ​ർ ബൈ​ക്കി​ൽ ഇ​തു​വ​ഴി ക​ട​ന്ന് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം.​വി​ജ​യ​ന് ക​ര​ക്ക് ക​യ​റു​വാ​ൻ സാ​ധി​ച്ചെ​ങ്കി​ലും മ​ണ്ണി​ലും ക​ൽ​കെ​ട്ടി​നും ഇ​ട​യി​ൽ ജ​യ​ൻ കു​ടു​ങ്ങി. പി​ന്നീ​ട് സ​മീ​പ​വാ​സി​കളും വാ​ഹ​ന യാ​ത്ര​ക്കാ​രും ചേർന്നാണ് ജ​യ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.ബൈ​ക്ക് മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ടു. ഇരുവരെയും പ​രി​ക്കു​ക​ളോ​ടെ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

വ​ടാ​ട്ടു​പാ​റ, ഇ​ട​മ​ല​യാ​ർ പ്ര​ദേ​ശ​വാ​സി​ക​ളും താ​ളും​ക​ണ്ടം, പോ​ങ്ങ​ൻ​ചോ​ട് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ മാ​ർ​ഗ്ഗ​മി​ല്ലാ​തെ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഈ മേഖലയിലെ ആളുകൾ ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കും ജോ​ലി സ്ഥ​ല​ത്തേ​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും പോ​കു​വാ​നാ​യി ആശ്രയിക്കുന്ന റോഡാണ് തകർന്നത്. ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാം​ബാ​രേ​ജ്, ഇ​ട​മ​ല​യാ​ർ വൈ​ദ്യു​ത പ്രോ​ജ​ക്ടു​ക​ളി​ലേ​ക്കു​മെ​ല്ലാം എ​ത്തി​ച്ചേ​രാ​നു​ള​ള ഏ​ക മാ​ർ​ഗ്ഗ​മാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡ്



Share this News Now:
  • Google+
Like(s): 150