13 June, 2018 12:10:01 PM
കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം
സൗമ്യയ്ക്ക് 54,457 ഉം ബിജെപി സ്ഥാനാർഥിയ്ക്ക് 51,568 ഉം വോട്ടുകള്‍ ലഭിച്ചു

ബംഗളൂരു: കർണാടകയിലെ ജയനഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് ജയം. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയ്ക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി ബി.എൻ.പ്രഹളാദന്‍ 51,568 വോട്ടുകളാണ് ലഭിച്ചത്. ബിജെപി എംഎൽഎയായിരുന്ന ബി.എൻ.വിജയകുമാറിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.