13 June, 2018 12:56:11 PM
ശവപ്പെട്ടി പ്രതിഷേധം: കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ
എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസ്-എമ്മിനു നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫിസിനു മുന്നിൽ ശവപ്പെട്ടിവച്ച കെഎസ്യു പ്രവർത്തകർ അറസ്റ്റിൽ. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ, കെഎസ്യു മുൻ സംസ്ഥാന സെക്രട്ടറി സബീർ മുട്ടം, മുജീവ് എന്നിവരാണ് അറസ്റ്റിലായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടിയാണ് ഡിസിസി ഓഫീസിനു മുന്നിൽവച്ചത്.
നേതാക്കളെ വിമർശിക്കുന്ന പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ശവപ്പെട്ടി ഡിസിസി ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. വടുതലയിലെ കടയിൽനിന്നും കെഎസ്യു നേതാക്കൾ ശവപ്പെട്ടി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.