13 June, 2018 02:21:34 PM


ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന് യുവാവിന്‍റെ പരാതി

തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍



കൊല്ലം: പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് യുവ‌ാവിനെ മർദ്ദിച്ചതായി പരാതി. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനാണ് യുവ‌ാവിനെ മർദ്ദിച്ചതത്രേ. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം. എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്‍റെ ഡ്രൈവര്‍ രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു. സംഭവത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി.



Share this News Now:
  • Google+
Like(s): 51