15 June, 2018 07:01:19 PM


വീട്ടുകാരുടെ വധഭീഷണി: കമിതാക്കൾക്ക് ഒന്നിച്ച് ജീവിക്കാൻ അനുമതി

ബന്ധുക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു



തൊടുപുഴ: വീട്ടുകാരിൽ നിന്ന് വധഭീഷണി നേരിട്ട കമിതാക്കൾക്ക് ഒന്നിച്ച് ജീവിക്കാൻ കോടതിയുടെ അനുമതി. തൊടുപുഴ കോടതിയാണ് അനുമതി നൽകിയത്. യുവാവിനൊപ്പം പോകണമെന്ന പെൺകുട്ടിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളായ കമിതാക്കളെ കൊല്ലുമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന് തൊടുപുഴ, കോടിക്കുളം സ്വദേശിയായ യുവാവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‌‌

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ്​ പെൺകുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്​. വ്യത്യസ്​ത മതവിശ്വാസികളായതിനാൽ വീട്ടുകാരുടെ എതിർപ്പ്​ മൂലം യുവാവി​​​ന്‍റെ പാലക്കാടുള്ള അമ്മാവ​​​ന്‍റെ വീട്ടിലായിരുന്നു ഇരുവരും അഭയം തേടിയിരുന്നത്​. 

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ സ്റ്റേഷനില്‍ ഹാജരായ യുവാവിനെയും പെണ്‍കുട്ടിയെയും കരിമണ്ണൂരിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെയും സഹോദരിയെയും കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവാവി​​​ന്‍റെ അമ്മയും ആരോപിച്ചിരുന്നു



Share this News Now:
  • Google+
Like(s): 99