15 June, 2018 11:44:20 PM


എസ്‌എപിയിലെ ദിവസ വേതനക്കാരെ വീട്ടില്‍ ജോലി ചെയ്യിച്ച് ഡെപ്യൂട്ടി കമാന്‍ഡന്‍റ്

ആരോപണം നിഷേധിച്ച്‌ ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി വി രാജു



തിരുവനന്തപുരം: പേരൂര്‍ക്കട എസ് എ പിയില്‍ ദിവസവേതനത്തിന് എടുക്കുന്നവരെ കൊണ്ട് ഡെപ്യൂട്ടി കമാന്‍ഡന്‍റ് വീട്ടില്‍ ജോലി ചെയ്യിച്ചെന്ന് പരാതി. പേരൂര്‍ക്കട എസ് എ പി ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി വി രാജുവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരാഴ്ചയായി കുടപ്പനക്കുന്നിലുള്ള വീട്ടില്‍ ടൈല്‍ പതിപ്പിക്കാന്‍ ദിവസവേതനക്കാരെ ഉപയോഗിച്ചു എന്നാണ് പരാതി.


സുബീഷ്, മാഹിന്‍ എന്നിവരെയാണ് ടൈല്‍ പതിപ്പിക്കാന്‍ കൊണ്ടുപോയതെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. അതേസമയം ആരോപണം നിഷേധിച്ച്‌ ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി വി രാജു രംഗത്തെത്തി. എസ് എ പി ക്യാമ്പിലെ ദിവസവേതനക്കാരെ വീട്ടില്‍ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 159