17 June, 2018 01:18:10 AM


പിങ്ക് പൊലീസ് ഇനി മുതല്‍ പാലക്കാടും: 1515 ടോള്‍ ഫ്രീ നമ്പര്‍

പിങ്ക് പട്രോള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടു നിയന്ത്രിക്കും




പാലക്കാട് :  സ്ത്രീകള്‍ക്കും  കുട്ടികള്‍ക്കും   ഇനി 1515 ടോള്‍ ഫ്രീ  നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രൂപവത്കരിച്ചിട്ടുള്ള പിങ്ക് പൊലീസ് സേവനത്തിന് ജില്ലയില്‍ തുടക്കമായി. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ മുന്‍ നിര്‍ത്തി  വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടു നിയന്ത്രിക്കുന്ന പിങ്ക് പൊലീസിന്റെ ഉദ്ഘാടനം പട്ടികജാതി വര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ജില്ലാ പൊലീസ് ഓഫീസ് അനക്‌സ് അങ്കണത്തില്‍ നിര്‍വഹിച്ചു. പൊലീസ് സ്റ്റേഷനുകളേയും കണ്‍ട്രോള്‍ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോള്‍ സംവിധാനം നടപ്പാക്കുക. 



Share this News Now:
  • Google+
Like(s): 173