18 June, 2018 10:13:03 PM


വാ​യ്പാ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷണം അ​വ​സാ​നി​ക്കും​വ​രെ ച​ന്ദ കോ​ച്ച​ർ അ​വ​ധി​യി​ൽ

ബാ​ങ്കി​ന്‍റെ എം​ഡി, സി​ഇ​ഒ സ്ഥാ​ന​ങ്ങ​ൾ കോ​ച്ച​ർ​ ത​ന്നെ വ​ഹി​ക്കും




മും​ബൈ: ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും (എം​ഡി) ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു (സി​ഇ​ഒ) മാ​യ ച​ന്ദ കോ​ച്ച​ർ വാ​യ്പാ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​വ​ധി​യി​ൽ തു​ട​രും. ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ കോ​ച്ച​ർ അ​വ​ധി​യി​ൽ പോ​യി​രു​ന്നു. ബാ​ങ്കി​ന്‍റെ പു​തി​യ ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​റാ​യി സ​ന്ദീ​പ് ബ​ക്ഷി​യെ തി​ങ്ക​ളാ​ഴ്ച നി​യ​മി​ച്ചു. എം​ഡി, സി​ഇ​ഒ സ്ഥാ​ന​ങ്ങ​ൾ കോ​ച്ച​ർ​ ത​ന്നെ വ​ഹി​ക്കും. കോ​ച്ച​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ, ഐ​സി​ഐ​സി​ഐ ബാ​ങ്ക് നി​യ​മി​ച്ച ബി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​യാ​ണ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 

വേ​ണു​ഗോ​പാ​ൽ ധൂ​തി​ന്‍റെ വീ​ഡി​യോ​കോ​ണ്‍ ഗ്രൂ​പ്പി​നു 3250 കോ​ടി രൂ​പ​യു​ടെ വാ​യ്പ ഐ​സി​ഐ​സി​ഐ ബാ​ങ്ക് അ​നു​വ​ദി​ച്ച​തി​നെ ചൊ​ല്ലി​യാ​ണ് കോ​ച്ച​റി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ധൂ​തും ച​ന്ദ​യു​ടെ ഭ​ർ​ത്താ​വ് ദീ​പ​ക് കോ​ച്ച​റും കൂ​ട്ടാ​യി ഒ​രു ക​ന്പ​നി ന​ട​ത്തി​യി​രു​ന്നു. ആ ​ക​ന്പ​നി​ക്കു ധൂ​തി​ന്‍റെ മ​റ്റൊ​രു ക​ന്പ​നി 64 കോ​ടി രൂ​പ ഈ​ടി​ല്ലാ വാ​യ്പ ന​ല്കി. പി​ന്നീ​ട് ധൂ​ത്, ക​ന്പ​നി​യി​ലെ ത​ന്‍റെ ഓ​ഹ​രി ദീ​പ​ക്കി​നു കൈ​മാ​റി. ഇ​തോ​ടെ 64 കോ​ടി രൂ​പ ദീ​പ​ക്കി​നു വെ​റു​തേ ല​ഭി​ച്ച​തു പോ​ലെ​യാ​യി. താ​നും ധൂ​തു​മാ​യു​ള്ള ബ​ന്ധം ച​ന്ദ​യ്ക്ക് അ​റി​യി​ല്ലെ​ന്നാ​ണു ദീ​പ​കി​ന്‍റെ വാ​ദം. വാ​യ്പ അ​നു​വ​ദി​ച്ച​തി​ൽ മ​റ്റു പ​രി​ഗ​ണ​ന​ക​ളൊ​ന്നും ഇ​ല്ലെ​ന്നു ച​ന്ദ​യും പ​റ​യു​ന്നു. ഈ ​വാ​യ്പ ഇ​പ്പോ​ൾ കി​ട്ടാ​ക്ക​ട​മാ​ണ്.

ആ​രോ​പ​ണം ബാ​ങ്കി​ന്‍റെ ബോ​ർ​ഡ് ര​ണ്ടു ത​വ​ണ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. എ​ന്നാ​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​രോ​പ​ണം നി​സാ​ര​മാ​യി ക​ണ്ടി​ട്ടി​ല്ല. സി​ബി​ഐ ഒ​രു പ്രാ​രം​ഭാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് ബോ​ർ​ഡി​ലെ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും എ​ൽ​ഐ​സി​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ശേ​ഷം ബോ​ർ​ഡ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​മി​ല്ല. വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​നു ബാ​ങ്ക് ത​യാ​റാ​യ​ത്. 2009-ൽ ​ബാ​ങ്കി​ന്‍റെ മേ​ധാ​വി​യാ​യ കോ​ച്ച​റി​ന്‍റെ കീ​ഴി​ൽ ഐ​സി​ഐ​സി​ഐ ബാ​ങ്ക് വ​ലി​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു. എ​ന്നാ​ൽ, നാ​ലു​വ​ർ​ഷ​മാ​യി ലാ​ഭം താ​ഴോ​ട്ടാ​ണ്. കി​ട്ടാ​ക്ക​ട​ങ്ങ​ളാ​ക​ട്ടെ കു​ത്ത​നെ കൂ​ടി 54,063 കോ​ടി രൂ​പ​യി​ലെ​ത്തി



Share this News Now:
  • Google+
Like(s): 50