20 June, 2018 08:00:18 AM


ട്രക്ക് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി; നാലു മരണം

മരിച്ച മൂന്നു പേർ പോലീസ് റിക്രൂട്ട്മെന്‍റിനെത്തിയവര്‍


ലക്നോ: ഉത്തർപ്രദേശിൽ അമിത വേഗതയിലെത്തിയ ടാങ്കർ ട്രക്ക് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. വൃന്ദാവൻ കോട്വാലി പോലീസ് സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. പോലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാനെത്തിയ മൂന്നു പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റതായും ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു



Share this News Now:
  • Google+
Like(s): 113