Breaking News
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല കെഎസ്‌ആര്‍ടിസി പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി തീരുമാനം. പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി പരിഗണിക്കുന്നില്ലെന്നാണ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്... ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍... കെ​എ​സ്‌ആ​ര്‍​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു... ഭര്‍ത്താവിന്‍റെ അമ്മയെ മര്‍ദ്ദിച്ചെന്ന് ആരോപണം ; കനകദുര്‍ഗയ്‌ക്കെതിരെ കേസെടുത്തു... ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതികള്‍ മടങ്ങി ; യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി... കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം; കോഹ്ലിക്ക് സെ‍ഞ്ചുറി... ശബരിമലയിലെ നിരോധനാജ്ഞ നീട്ടില്ലെന്ന് ജില്ലാഭരണ കൂടവും പോലീസും തീരുമാനിച്ചു... ശബരിമലയിലെ സ്ത്രീ പ്രവേശന ഹര്‍ജികള്‍ 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി... ഏഷ്യന്‍ കപ്പില്‍ പ്രീ ക്വാര്‍ട്ടറിന്‍റെ അരികില്‍ നിന്ന് ഇന്ത്യ പുറത്ത്... കനകദുർഗയെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്‍റെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി... കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും... രാജ്യദ്രോഹ കേസ്; കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം... പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരേ ബോംബെറിഞ്ഞ സംഭവം- ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍... പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി... അഗസ്ത്യാർകൂടത്തിലേക്കുളള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്ത്... അഗസ്ത്യാർകൂട യാത്രയ്ക്ക് ഇന്ന് തുടക്കം... മല കയറാന്‍ തയ്യാറായി ഒട്ടേറെ വനിതകളും... ഇന്ന് മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയിൽ എത്തും... വൈക്കം വടയാര്‍ പാലത്തില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു... ഗാന്ധിയന്‍ കെ.പി.എ.റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് അന്തരിച്ചു... ദേവികുളം ഗ്യാപ്പ് റോഡരികിൽ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും മരിച്ച നിലയില്‍... മാനേജര്‍ ഒളിവില്‍... രാമപുരത്തും പാലായിലും വാഹനാപകടങ്ങളില്‍ മൂന്ന് മരണം; പാലായിലെ അപകടം രാമപുരത്ത് നിന്ന് പോയ ആംബുലന്‍സ് ഇടിച്ച്... പഴന്തോട്ടം പള്ളി തർക്കത്തിന് താത്കാലിക പരിഹാരം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു... അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ... അതിരമ്പുഴ തിരുനാള്‍ 19ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് എട്ടാമിടം...

20 June, 2018 11:59:03 PM


മെഡി. പ്രവേശനം; സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്‍റുമായി സര്‍ക്കാര്‍ ധാരണയില്‍

എംബിബിഎസ് വിദ്യാത്ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍കും



കൊച്ചി: മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്‍റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. പൊതുവിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം മാനേജുമെന്‍റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയ സീറ്റുകള്‍ അതുപോലെ നിലനിര്‍ത്തും. ന്യൂനപക്ഷ കോളെജുകളില്‍ ചില കോളെജുകള്‍, സീറ്റ് മെട്രിക് പൊതുവിഭാഗത്തില്‍ കുറവുവരുത്തിയായിരുന്നു സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമാക്കാമെന്ന് മാനേജ്‌മെന്‍റുകള്‍ ഉറപ്പുനല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.


നിലവിലുള്ള ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത പല മാനേജുമെന്‍റുകളും പറഞ്ഞുവെങ്കിലും നീറ്റ് മെറിറ്റിന്‍റെയും സുപ്രിം കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മാത്രമല്ല പ്രോസ്പക്ടസില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. അതിലൊരുമാറ്റവും വരുത്താന്‍ കഴിയില്ല. കോളെജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ്.


പ്രവേശന സമയത്ത് എന്‍ട്രന്‍സ് കമ്മീഷണര്‍ മുമ്പാകെ അടയ്ക്കുന്ന ഫീസ് മാനേജുമെന്‍റുകള്‍ക്ക് ലഭിക്കാന്‍ വൈകുന്നുവെന്ന പരാതി ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കാലതാമസം കൂടാതെ ലഭിക്കാനുള്ള നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. എസ്‌എസി, എസ്ടി വിഭാഗത്തിലുള്ള ഫീസ് കോളെജുകള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും കുടിശികയുണ്ടെന്നും മാനേജ്മെന്‍റുകള്‍ പറഞ്ഞു. ഇക്കാര്യം കോളെജുകള്‍ എഴുതിത്തരുന്ന മുറയ്ക്ക് പരിശോധിച്ച്‌ ആവശ്യമായ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയതായി ശൈലജ ടീച്ചര്‍ വ്യക്തമാക്കി.


സ്വാശ്രയ കോളെജുകളിലെ സമര്‍ത്ഥരായവരും എന്നാല്‍ സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ എംബിബിഎസ് വിദ്യാത്ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഡ്മിഷന്‍ & ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ച്‌ നേരത്തെ ഉത്തരവിറക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 225