Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

21 June, 2018 09:59:44 AM


വായ്പാ തട്ടിപ്പ്: പീലിയാനിക്കലിനെ പ്രതിയാക്കിയത് 14ല്‍ ആറ് കേസുകളില്‍ മാത്രം

കാര്‍ഷിക വായ്പകള്‍ കൃഷി ചെയ്യാനായിരുന്നില്ല



ആലപ്പുഴ: ആറും ഏഴും പേരുള്ള ആയിരത്തിയഞ്ഞൂറിലധികം സംഘങ്ങള്‍ക്ക് വായ്പ എടുത്ത് നല്‍കിയെന്നാണ് ഫാദര്‍ തോമസ് പീലിയാനിക്കല്‍ തന്നെ നേരത്തെ പറഞ്ഞത്. ഇതില്‍ ബഹുഭൂരിപക്ഷം സംഘങ്ങള്‍ക്കും കൃഷി ചെയ്യാനായിരുന്നില്ല കാര്‍ഷിക വായ്പ തരപ്പെടുത്തിയത്. ധാരാളം ഗ്രൂപ്പുകള്‍ വായ്പ എടുത്ത് പണം തട്ടുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം വ്യാജ രേഖ ചമച്ച് വ്യാജ ഒപ്പിട്ട് നാട്ടുകാരുടെ പേരില്‍ അവരറിയാതെ എടുത്തവയുമായിരുന്നു. 

ഫെബ്രുവരി 18 ന് പുറത്തുവന്ന തട്ടിപ്പില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതാകട്ടെ നാല് മാസത്തിന് ശേഷം. ബാക്കി പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പറയുന്നത്. ആദ്യമാദ്യം പോലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പിനിരയായവര്‍ കൊടുത്ത പരാതി പോലും സ്വീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. നിരവധി തലങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിട്ടും പിന്തിരിയാത്തവര്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് വന്നത്. ആ പരാതി കേന്ദ്രീകരിച്ച് മാത്രമായിരുന്നു പിന്നീടുള്ള അന്വേഷണം.

വായ്പ എടുത്ത് കൊടുക്കുന്നതിന് മുമ്പ് നൂറുകണക്കിന് ആളുകളില്‍ നിന്ന് 25000 രൂപ വെച്ച് പീലിയാനിക്കല്‍ പണം മുന്‍ കൂറായി വാങ്ങിയിട്ടുണ്ട്. ഇതൊന്നും അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട്. തട്ടിപ്പിനിരയായവര്‍ ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസിലേക്ക് പ്രതിഷേധവുമായി എത്തിത്തുടങ്ങിയതോടെ ജപ്തി ഭീഷണി നേരിടുന്നവരുടെ പണം തിരിച്ചടക്കാനുള്ള നീക്കം ചങ്ങനാശ്ശേരി ബിഷപ്പ് ഹൗസ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നാണ് വിവരം. എപിപിയും മജിസ്ട്രേറ്റും അവധിയായതിനാല്‍ ഫാദര്‍ പീലിയാനിക്കലിന്‍റെ ജാമ്യാപേക്ഷ രാമങ്കരി കോടതി തിങ്കളാഴ്ചയേ പരിഗണിക്കാന്‍ ഇടയുള്ളൂ.



Share this News Now:
  • Google+
Like(s): 46