Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

22 June, 2018 09:21:35 AM


ഇടുക്കിയില്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ 28ന് അവസാനിക്കും

സ്മാര്‍ട്ട് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി എത്തിയാല്‍ മതി




ഇടുക്കി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതി ആയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും, 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്ക് ഉള്ള സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ  എടുക്കലും  ജില്ലയില്‍ ജൂണ്‍ 28 നു അവസാനിക്കും.
     
2018 മാര്‍ച്ച് 31 വരെ കാലാവധി ഉണ്ടായിരുന്ന  സ്മാര്‍ട്ട് കാര്‍ഡ് ഇതുവരെ പുതുക്കാത്തവര്‍ക്കും 2017ല്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുവാനും 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ പോയിട്ട് സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് പുതുക്കുവാന്‍ കഴിയാതെ പോയവര്‍ക്കും അവസരവും  ഉണ്ടായിരിക്കും. അക്ഷയ വഴി അപേക്ഷിച്ചവര്‍ക്ക് അവിടെ നിന്നും ലഭിച്ച രജിസ്ട്രഷന്‍ സ്ലിപ്, റേഷന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡില്‍ ഉള്‍പെടേണ്ടവര്‍ എല്ലാവരും ഫോട്ടോ എടുക്കല്‍ കേന്ദ്രത്തില്‍ എത്തണം.

സ്മാര്‍ട്ട് കാര്‍ഡ് പുതുക്കേണ്ടവര്‍ സ്മാര്‍ട്ട് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും. ജില്ലയിലെ സ്മാര്‍ട്ട് കാര്‍ഡ് വിതരണ കേന്ദ്രങ്ങള്‍- വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ലൈബ്രറി ഹാള്‍, അടിമാലി പഞ്ചായത്ത് ഹാള്‍, കട്ടപ്പന മുന്‍സിപ്പാലിറ്റി ഹാള്‍, തൊടുപുഴ മുനിസിപ്പാലിറ്റി ഹാള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് -7560990576.



Share this News Now:
  • Google+
Like(s): 163