22 June, 2018 03:02:03 PM
നിര്‍മ്മല്‍കൃഷ്ണ നിക്ഷേപ തട്ടിപ്പ്; പ്രതി നിര്‍മ്മലന്റെ ഹര്‍ജി കോടതി തള്ളി
ഹര്‍ജി തമിഴ്നാട് കോടതിയില്‍ നല്‍കുമെന്ന് നിര്‍മ്മലന്റെ അഭിഭാഷകന്

തിരുവനന്തപുരം : നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യ പ്രതി നിര്മലന് നല്കിയ പാപ്പര്‍ ഹര്‍ജി കോടതി തള്ളി. തമിഴ്നാട്ടിലെ നിയമപ്രകാരം കേസ് പരിഗണിക്കാന്‍ കേരളത്തിലെ കോടതിക്ക് അധികാരം ഇല്ലെന്ന് പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് വഞ്ചിയൂര്‍ സബ് കോടതി ഹര്‍ജി തള്ളിയത് .
കോടതി വിധി അംഗീകരിക്കുന്നതായും പാപ്പര്‍ ഹര്‍ജി തമിഴ്നാട് കോടതിയില്‍ നല്‍കുമെന്നും നിര്‍മ്മലന്റെ അഭിഭാഷകന് പറഞ്ഞു. നിക്ഷേപമായി സ്വരൂപിച്ച പണം ബിനാമി ഇടപാടിലൂടെ വിദേശത്ത് അടക്കം നിക്ഷേപിച്ചുവെന്നാണ് കേസ്. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 17 പ്രതികള്‍ ഉണ്ടായിരുന്നു. 11 പേര് കോടതിയില്‍ കീഴടങ്ങി. 6 പേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. നിര്‍മലിന്റെ ഭാര്യ രേഖ, സഹോദരി, അടക്കം 3 പേര് ഇപ്പോഴും ഒളിവിലാണ്.