23 June, 2018 10:37:24 AM


മുന്‍ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി കിം ജോങ് പില്‍ അന്തരിച്ചു

രണ്ടു വട്ടം കൊറിയയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്



സിയൂള്‍: ദക്ഷിണ കൊറിയയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന കിം ജോങ് പില്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖമാണ് മരണകാരണമെന്ന് യൊന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശികസമയം രാവിലെ 8.15നാണ് മരണപ്പെട്ടത്. 1926ല്‍ ജനിച്ച പില്‍ രണ്ടു വട്ടം കൊറിയയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 1971 മുതല്‍ 1975 വരെയും 1998 മുതല്‍ 2000 വരെയുമാണ് അദ്ദേഹം രണ്ടു വട്ടം പ്രധാനമന്ത്രി പദത്തിലിരുന്നത്.



Share this News Now:
  • Google+
Like(s): 41