24 June, 2018 09:59:49 PM


കാസര്‍കോട് മൊഗ്രാലില്‍ മൂന്നു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

മരിച്ച ബിലാലിന്‍റെ സഹോദരന്‍ പരുക്കുകളോടെ ആശുപത്രിയിലാണ്



കാസര്‍കോട്: കാസര്‍കോട് മൊഗ്രാലില്‍ മൂന്നു വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. സിദ്ദീഖ്- ആയിശ ദമ്പതികളുടെ മകന്‍ ബിലാലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തു നിന്ന് കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന ഇന്റര്‍സിറ്റിയാണ് ഇടിച്ചത്. ബിലാലും അഞ്ചു വസ്സുകാരനായ സഹോദരനും പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരന്‍ പരുക്കുകളോടെ ആശുപത്രിയിലാണ്.



Share this News Now:
  • Google+
Like(s): 178