Breaking News
പന്ത്രണ്ട് വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍... എറണാകുളം ജില്ലക്ക് മേല്‍ ന്യൂനമര്‍ദ്ദം: അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം... ഹിന്ദു ഐക്യവേദി നേതാക്കളായ കെ.പി.ശശികലയും ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍... ശനിയാഴ്ച ഹർത്താൽ... രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി... തമിഴ്‌നാട്ടില്‍ നാശം വിതച്ച്‌ ഗജ ചുഴലിക്കാറ്റ്: ആറ് മരണം... ഗജ ചുഴലിക്കാറ്റ് ; കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... കെഎസ്ആര്‍ടിസി നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസും സെല്‍ഫ് ടിക്കറ്റിംഗ് കിയോസ്‌കും വെള്ളിയാഴ്ച ആരംഭിക്കും... തിരുവനന്തപുരം കണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു... ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ... ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി... ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടും: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...

25 June, 2018 09:01:29 PM


'ബ്ലൂ' ബ്ലാക്ക്‌മെയിലിംഗ് സംഘത്തിന്‍റെ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ പോയവരില്‍ ഉന്നതരും.

തട്ടിപ്പ് സംഘത്തിന്‍റെ പ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിച്ച്
കോഴിക്കോട് : പുരുഷന്‍മാരെ വശീകരിച്ച്‌ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തും. പിന്നെ അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടും. ഇത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ബ്ലൂ ബ്ലാക്ക്‌ മെയില്‍ സംഘം. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അമ്പതിലധികം പേരാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിന്‍റെ  തട്ടിപ്പിനിരയായത്. പല പൊലീസ് ഉദ്യോഗസ്ഥരും ഇത്തരം കേസുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നുവെന്ന പരാതിയുമുണ്ട്.


ഫോണ്‍ മുഖേന ഇടപാടുറപ്പിക്കുന്ന ഇവര്‍ ആദ്യം സ്ഥലത്തേയ്ക്ക് എത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് അവരെ പിന്തുടരാനും. ആളൊഴിഞ്ഞ എവിടെയെങ്കിലും വച്ചാകും ഇടപാടുറപ്പിക്കുക. ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണ് നിരക്ക്. കാര്യം സാധിച്ചാല്‍ ഉടന്‍ സ്ഥലം വിടണം. ഇതിന് ശേഷമാണ് യഥാര്‍ഥ തട്ടിപ്പ് തുടങ്ങുക. ആദ്യം ഇടപാടുകാരെ വിളിക്കും. വീണ്ടും എത്തണമെന്നും എത്തിയില്ലെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടും. ഇടപാടുകാരന്‍റെ സാമ്പത്തിക നിലയനുസരിച്ച്‌ 75,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക.


പണം നല്‍കാന്‍ തയ്യാറാകാത്തവരുടെ വാട്സാപ്പ് നമ്പറിലേയ്ക്ക് രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങളയയ്ക്കും. ഇത് സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും ഷെയര്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തും. തട്ടിപ്പിലകപ്പെട്ടവര്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാമുണ്ട്. വഞ്ചിക്കപ്പെടുന്നവര്‍ മാനഹാനി ഭയന്ന് വിവരം പുറത്തു പറയാത്തതാണ് സംഘത്തിന് സഹായമാകുന്നത്.Share this News Now:
  • Google+
Like(s): 141