Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

25 June, 2018 09:16:08 PM


ട്രെയിനിൽ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയ‌്ക്ക‌് നാല്​ വർഷം തടവ്

കോട്ടക്കൽ കെ. പി. ഷംസുദ്ദീനെയാണ‌് പോക‌്സോ കോടതി ശിക്ഷിച്ചത്



കോഴിക്കോട്​: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയ്നിൽ പീഡിപ്പിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയ‌്ക്ക‌് നാല്​ വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. മാതാപിതാക്കളോടൊപ്പം മലബാർ എക‌്സ‌്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഏഴുവയസുകാരിയെ കയറിപ്പിടിച്ചുവെന്ന കേസിൽ മലപ്പുറം കോട്ടക്കൽ കെ. പി. ഷംസുദ്ദീനെയാണ‌് കോഴിക്കോട‌് പോക‌്സോ കോടതി ജഡ‌്ജി കെ. സുഭദ്രാമ്മ ശിക്ഷിച്ചത്​. 

2015 ഫെബ്രുവരി മൂന്നിന്​ കാഞ്ഞങ്ങാട് നിന്ന‌് എറണാകുളത്തേയ‌്ക്ക‌് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടിയും മാതാപിതാക്കളും. ബർത്തിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വടകരയിലെത്തി‍യപ്പോൾ ഇയാൾ കയറി പിടിച്ചുവെന്നാണ്​ കേസ്​‌. മാതാപിതാക്കളും യാത്രക്കാരും ചേർന്ന‌് ഷംസുദ്ദീനെ പിടികൂടി റെയിൽവേ പൊലീസിൽ ഏൽപിച്ചു. പ്രോസിക്യൂഷ‌ന‌് വേണ്ടി സ്പെഷ്യൽ പബ്ലിക‌്പ്രോസിക്യൂട്ടർ  കെ. സുനിൽ കുമാർ ഹാജരായി. 



Share this News Now:
  • Google+
Like(s): 44