25 June, 2018 10:35:48 PM


കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​ര്‍: അ​ഡ്വൈ​സ്​ മെ​മ്മോ ല​ഭി​ച്ച 4051 പേ​ര്‍ പെ​രു​വ​ഴി​യി​ല്‍

ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ചു​കൊ​ണ്ടു​വ​രികയാണെന്ന് മന്ത്രി




തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി ക​ണ്ട​ക്ട​ര്‍ റാ​ങ്ക്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട് പി.​എ​സ്.​സി അ​ഡ്വൈ​സ്​ മെ​മ്മോ ല​ഭി​ച്ച 4051 പേ​ര്‍ പെ​രു​വ​ഴി​യി​ല്‍. ഇ​വ​ര്‍ക്ക് നി​യ​മ​നം ന​ല്‍​കാ​നാ​കി​ല്ലെ​ന്ന്​ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​ക്ക് മു​ക​ളി​ലാ​ണ്. അ​തി​ല്‍ ക​ണ്ട​ക്ട​ര്‍​മാ​ര്‍ കൂ​ടു​ത​ലാ​ണെ​ന്നാ​ണ്​ സു​ശീ​ല്‍ ഖ​ന്ന റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ല​ക്ഷ്യം.


അ​തി​നാ​ല്‍ ക​ണ്ട​ക്ട​ര്‍​മാ​രെ ഇ​നി കൂ​ടു​ത​ല്‍ നി​യ​മി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി സ​ഭ​യി​ല്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍ഷ​മാ​യി അ​ഡ്വൈ​സ്​ മെ​മ്മോ​യു​മാ​യി കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളാ​ണ് പെ​രു​വ​ഴി​യി​ലാ​യ​ത്. അ​തേ​സ​മ​യം, 2198 താ​ല്‍ക്കാ​ലി​ക ക​ണ്ട​ക്ട​ര്‍​മാ​രെ സ​ര്‍ക്കാ​ര്‍ സ്ഥി​ര​പ്പെ​ടു​ത്തി​യി​രു​ന്നു. 2010 ഡി​സം​ബ​ര്‍ 31നാ​ണ് ക​ണ്ട​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക്​ പി.​എ​സ്.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. 9378 ഒ​ഴി​വു​ക​ളാ​ണ് അ​ന്ന് റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്ന​ത്. 


എ​ന്നാ​ല്‍ ത​ങ്ങ​ള്‍ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും 3808 ഒ​ഴി​വേ ഉ​ള്ളൂ​വെ​ന്നും പി​ന്നീ​ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി പി.​എ​സ്.​സി​യെ അ​റി​യി​ച്ചു. 2016 ഡി​സം​ബ​ര്‍ 31നാ​ണ് 4051 പേ​ര്‍ക്ക് പി.​എ​സ്.​സി അ​ഡ്വൈ​സ്​ മെ​മ്മോ അ​യ​ച്ച​ത്. എ​ന്നാ​ല്‍, ഇ​തി​ല്‍ ആ​ര്‍ക്കും നി​യ​മ​നം ന​ല്‍കി​യി​ല്ല. പി.​എ​സ്.​സി അ​ഡ്വൈ​സ്​ മെ ​മ്മോ ന​ല്‍​കി 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.



Share this News Now:
  • Google+
Like(s): 189