Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

26 June, 2018 11:02:35 PM


കോട്ടയം പുന്നത്തുറ വെള്ളാപള്ളി പള്ളിയില്‍ വിശ്വാസികള്‍ക്കിടയില്‍ സംഘര്‍ഷം

തര്‍ക്കം കുരിശ് മാറ്റി സ്ഥാപിക്കുന്നതിനെ ചൊല്ലി




കോട്ടയം: പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളിയില്‍ കുരിശ് മാറ്റി സ്ഥാപിക്കുന്നതിനെ ചൊല്ലി വിശ്വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയിലെത്തി. പള്ളി പുതുക്കി പണിതപ്പോള്‍ സഭയുടെ തീരുമാനപ്രകാരം നിലവിലുണ്ടായിരുന്ന ക്രിസ്തുവിന്‍റെ ക്രൂശിതരൂപത്തോടു കൂടിയുള്ള കുരിശ് മാറ്റി മാര്‍ത്തോമാ കുരിശ് സ്ഥാപിക്കാന്‍ നീക്കം നടന്നിരുന്നു. ഇതിന്‍റെ ഭാഗമായി അള്‍ത്താരയിലുണ്ടായിരുന്ന ക്രൂശിതരൂപം ഉള്‍പ്പെട്ട കുരിശ് ഇളക്കി മാറ്റി. പുതിയ കുരിശ് സ്ഥാപിക്കാനിരിക്കെയാണ് ചൊവ്വാഴ്ച ഒരു കൂട്ടം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.


വൈകിട്ട് ഏഴര മണിയോടെ ഇതേചൊല്ലി വിശ്വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുമെന്നായപ്പോള്‍ പോലീസ് ഇടപെട്ടു. കോട്ടയം ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ സിഐ എ.ജെ.തോമസ് ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. അഞ്ഞൂറോളം കുടുംബങ്ങളില്‍ നാനൂറിലധികം പേരും കുരിശ് മാറ്റിവെക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. അടുത്ത ദിവസം വിശദമായ ചര്‍ച്ച നടത്താമെന്ന പോലീസ് അനുനയിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. ചങ്ങനാശേരി അതിരൂപതയില്‍ പെട്ടതാണ് വെള്ളാപള്ളി പള്ളി.


Share this News Now:
  • Google+
Like(s): 200